സപ്തമി ഫൌണ്േടഷന്‍ പുരസ്ക്കാരം ഷാനാ ജോസഫിന്
Tuesday, November 11, 2014 5:37 AM IST
ഹൂസ്റന്‍: സപ്തമി ഫൌണ്േടഷന്‍ ഒക്ടോബര്‍ 2014ല്‍ ഡാളസില്‍ വച്ചു നടത്തിയ ക്ളാസിക്കല്‍ നൃത്തമല്‍സരങ്ങളില്‍ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും സിങ്കിള്‍, ഗ്രൂപ്പ് വിഭാഗങ്ങളില്‍ ഹൂസ്റനില്‍ നിന്നുള്ള ഷാനാ ജോസഫ് കൊണ്ടൂര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തി. ടെക്സാസ് സ്റെയിറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 ഓളം മല്‍സരാര്‍ത്ഥികളെ പിന്‍തള്ളിയാണ് ഷാനാ ഈ നേട്ടം കൈവരിച്ചത്. മുന്‍വര്‍ഷങ്ങളില്‍ സപ്തമി ഫൌണ്േടഷന്‍ നടത്തിയ മല്‍സരങ്ങളിലും, ഫൊക്കാനാ, ക്ളാനായ കണ്‍വന്‍ഷന്‍, ക്ളാനായ ഐഡല്‍ ഹൂസ്റനില്‍ നടത്തിയ മല്‍സരങ്ങളില്‍ ഡാന്‍സ്, മ്യൂസിക്ക് എന്നീ വിഭാഗങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഈ കൊച്ചുമിടുക്കി രണ്ടു തവണ ക്ളാനായ ഐഡല്‍ ട്രോഫിയും നേടിയിട്ടുണ്ട്. ഹൂസ്റനിലെ ഷുഗര്‍ലാന്‍ഡ് ഫോര്‍ട്ട് സെറ്റില്‍മെന്റ് സ്കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ഷാനാ ജോസഫ്. സ്കൂള്‍ ക്വയറില്‍ സജീവമായ ഷാനാ പഠനരംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്നു.

അഞ്ചു വയസു മുതല്‍ ക്ളാസിക്കല്‍ നൃത്തം പരിശീലിക്കുന്ന ഷാനയുടെ ഗുരു കേരള സംഗീത നൃത്ത അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പ്രസിദ്ധയായ സുനന്ദ നായരാണ്. ഗ്രെയിറ്റര്‍ ഹൂസ്റനിലെ സുനന്ദാസ് പെര്‍ഫോമിംഗ് ആര്‍ട്സ് നൃത്ത വിദ്യാലയത്തിലാണ് ഷാന നൃത്തം അഭ്യസിക്കുന്നത്. ഷാനയുടെ മാതാപിതാക്കള്‍ സാബു ജോസഫ്, അനിലാ സാബു കോണ്ടൂര്‍ എന്നിവരും ഏക സഹോദരി നിഷയുമാണ്. ഈ കുടുംബം ഗ്രെയിറ്റര്‍ ഹൂസ്റനില്‍ അധിവസിക്കുന്നു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്