റിമി ടോമി, സ്റീഫന്‍ ദേവസി ഷോ അമേരിക്കയിലേക്ക്
Tuesday, November 11, 2014 5:34 AM IST
ന്യൂജേഴ്സി: 2015ല്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനര്‍ജി പവര്‍ ഷോ 'റിയ ട്രാവല്‍സ് സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന്‍' എത്തുകയാണ്. മലയാളികളുടെ ആവേശമായ റിമി ടോമി , ദൈവത്തിന്റെ സ്വന്തം വിരലുകള്‍ സ്റീഫന്‍ ദേവസി, കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ ബാന്‍ഡ് സോളിഡ് എന്നിവര്‍ അണിനിരക്കുന്ന ഈ പരിപാടി, കാണികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന ഷോ ഏപ്രില്‍ മെയ് മാസങ്ങളിലാണ് എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം