ശ്രീകുമാര്‍ വെള്ളല്ലൂരിനു നവയുഗം യാത്രയപ്പ് നല്‍കി
Monday, November 10, 2014 8:13 AM IST
ദമാം: ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന തിരുവനന്തപുരം വെള്ളല്ലൂര്‍ സ്വദേശിയും നവയുഗം ദമാം മേഖല ഖജാന്‍ജിയും നവയുഗം കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്രീകുമാര്‍ വെള്ളലുരിനു നവയുഗം സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ യാത്രഅയപ്പ് നല്‍കി.

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂചെടിയില്‍ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികരി അജിത് ഇബ്രാഹിം സ്വാഗതവും സാജന്‍ കണിയാപുരം നന്ദിയും പറഞ്ഞു. റിയാസ് ഇസ്മായില്‍, അരുണ്‍ ചാത്തന്നൂര്‍, ജമാല്‍ വല്യാപള്ളി, റെജി ലാല്‍, ബാസിം ഷാ, ശിബുകുമാര്‍ തിരുവനന്തപുരം, ഖദീജ ഹബീബ്, അഷ്റഫ് തലശേരി, എ.കെ നഹാസ്, മോഹന്‍ ഓച്ചിറ, ഉണ്ണികൃഷ്ണന്‍, കെ.എസ് താജു, സക്കീര്‍ ഹുസൈന്‍,മോഹന്‍ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

നവയുഗം കേന്ദ്ര കമ്മിറ്റിയുടെ മൊമെന്റോ കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.ആര്‍. അജിത്തും ദമാം മേഖലാ കമ്മിറ്റിയുടെ ഉപഹാരം നവാസ് ചാന്നാന്‍കരയും ശ്രീകുമാറിന് നല്‍കി. തുടര്‍ന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രവാസ ജീവിതം നല്‍കിയ നന്മയുടെയും സൌഹൃതത്തിന്റെയും മധുരിക്കുന്ന ഓര്‍മകളുമായിട്ടാണ് താന്‍ ഈ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്നതെന്നും നവയുഗത്തില്‍ ചെയ്തുവന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടിലും തുടരുമെന്നും ശ്രീകുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം