തിരുനാള്‍ ആഘോഷിച്ചു
Monday, November 10, 2014 8:13 AM IST
ന്യൂഡല്‍ഹി: കിംഗ്സ് വേ ക്യാമ്പ് ബ്ളസഡ് സാക്രമെന്റ് സീറോ മലബാര്‍ പള്ളിയില്‍ ദിവ്യകാരുണ്യത്തിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഏബ്രഹാം ചെമ്പോട്ടിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബെന്നി സഹകാര്‍മികനായിരുന്നു. തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിന് വികാരി ഫാ. മാത്യു മൂത്തശേരില്‍ നേതൃത്വം നല്‍കി.

തിരുനാളിന്റെ ഭാഗമായി ബിജു തൈപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കരിമരുന്ന് കലാപ്രകടനവും സ്നേഹവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്