ബിഎംഎ വോളി: യുണൈറ്റഡ് ബ്രിസ്ബന്‍ ജേതാക്കള്‍
Monday, November 10, 2014 8:07 AM IST
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓള്‍ ഓസ്ട്രേലിയ വോളിബോള്‍ മത്സരങ്ങളില്‍ യുണൈറ്റഡ് ബ്രിസ്ബന്‍ ജേതാക്കള്‍.

അഡ്ലൈഡ് ഈഗിള്‍സ് റണ്ണറപ്പായി. വാശിയേറിയ മത്സരങ്ങളില്‍ മെല്‍ബണ്‍ കൈകരളി ബ്രിസ്ബന്‍, ന്യൂസ്റാര്‍ ബ്രിസ്ബന്‍ ഗോള്‍ഡ് കോസറ്റ് ടീ, ബ്രിസ്ബന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.

മികച്ച താരങ്ങളായി എബിന്‍ ആന്റണി, റോബിന്‍, പ്രശാന്ത് എന്നിവരെ തെരഞ്ഞെടുത്തു.

ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് അംഗം ലൂക്ക് ഹവാത്ത് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ബിഎംഎ ഭാരവാഹികളായ ജോണ്‍ മാത്യു, പോള്‍ സിംഗ്, റെന്‍സി മാത്യു, ഷാജു ആലുക്ക, മനോജ് ആന്റണി തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി