ബ്രിസ്ബനില്‍ മതാധ്യാപക സെമിനാര്‍ നടന്നു
Monday, November 10, 2014 8:07 AM IST
ബ്രിസ്ബന്‍: സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ ക്യൂന്‍സ് ലാന്‍ഡ് റീജിയണല്‍ മതാധ്യാപക സെമിനാര്‍ ബ്രിസ്ബന്‍, നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് പാരിഷ് ഹാളില്‍ നടന്നു.

പുതിയതായി ഓസ്ട്രേലിയയില്‍ രൂപം കൊണ്ട സീറോ മലബാര്‍ സഭയുടെ മുഖ്യഅജപാലന ദൌത്യമായ മതബോധനത്തെക്കുറിച്ച് ശരിയായ അവബോധം വിശ്വാസ പരിശീലകര്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ സഹാകരമായവിധത്തില്‍ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

സീറോ മലബാര്‍ സിനഡിന്റെ മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് ധനവേലില്‍, രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

ടൌണ്‍സ് വില്‍, ഇപ്സ് വിച്ച്, ബ്രിസ്ബന്‍ സൌത്ത്, ബ്രിസ്ബന്‍ നോര്‍ത്ത് തുടങ്ങി ക്യൂന്‍സ് ലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതാധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു. സീറോ മലബാര്‍ ക്യൂന്‍സ് ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം സ്വാഗതവും ബാബു മാത്യു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി