ടാക്സി സേവനം നടത്തുന്ന വാഹനങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ പുതിയ നിബന്ധന
Monday, November 10, 2014 8:06 AM IST
ദമാം: സൌദിയില്‍ പൊതുയാത്രാ സംവിധാനം ഒരുക്കുന്ന ടാക്സി വാഹനങ്ങള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ആദ്യവാരം മുതല്‍ക്കാണ് പുതിയ വ്യവസ്ഥ പ്രാബല്ല്യത്തില്‍ വരിക.

യാത്രക്കാര്‍ക്കു സേവനം ഒരുക്കുന്ന ടാക്സി വാഹനങ്ങള്‍ സൌദിയിലെ അംഗീകൃത ഇന്‍ഷ്വറന്‍സു ഏജന്‍സികളില്‍ നിന്നും യാത്രക്കാരുള്‍പ്പടെയുള്ളവര്‍ക്കു പൂര്‍ണ ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിരിക്കണം. ടാക്സി വാഹന സേവന കമ്പനികള്‍ പൂര്‍ണമായും കംപ്യുട്ടര്‍ ശൃംഖല ഒരുക്കിയിരിക്കണം. മന്ത്രാലയത്തില്‍ നിന്നും നിര്‍ദേശങ്ങളും മറ്റും ഓണ്‍ ലയിനില്‍ സ്വീകരിച്ച് നടപ്പാക്കുന്നതിന് വേണ്ടിയാണിത്. സ്ഥാപനങ്ങള്‍ക്ക് പുറമെ വ്യക്തികള്‍ക്കും ടാക്സി സേവനം നല്‍കുന്നതിനു ലൈസന്‍സ് അനുവദിക്കും. ടാക്സികാറുകള്‍ സ്വന്തം ഉടമസ്ഥയില്‍ തന്നെയായിരിക്കണം ഇത് തെളിയിക്കുന്നതിനായി പേര്‍ രജിസ്റര്‍ ചെയ്തിരിക്കണം.

വാഹനങ്ങളില്‍മേല്‍ അടവു വ്യവസ്ഥയിലോ മറ്റോ കടബാധ്യതയുണ്ടാവാന്‍ പാടില്ല. ടാക്സി ഡ്രൈവര്‍മാര്‍ക്ക് ജനറല്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. മറ്റുള്ളവരെ ടാക്സി വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏല്‍പ്പിക്കാന്‍ പാടില്ല. ടാക്സി സേവനങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന മന്ത്രാലയത്തിന്റ അംഗീകാരമുള്ള ഓഫീസുമായി വ്യക്തിഗിത വാഹനങ്ങള്‍ രജിസറ്റര്‍ ചെയ്തിരിക്കണം. ഒരു പട്ടണത്തില്‍ നിന്നും മറ്റൊരു പട്ടണത്തിലേക്ക് ആളുകള്‍ക്ക് യാത്ര സൌകര്യം നല്‍കുന്നത് ഇത്തരം അംഗീകൃത ഓഫീസുകള്‍ വഴിയാവണം ഇങ്ങനെ മറ്റു പട്ടണത്തിലെത്തുന്ന ഘട്ടത്തില്‍ അവിടെയുള്ള യാത്രക്കാര്‍ക്കായി സേവനം പാടില്ല. (ദമാമില്‍ നിന്നും റിയാദിലേക്കു യാത്രക്കാരനെ കൊണ്ടുപോവുന്നതിന് ഇത്തരം ഓഫീസുകള്‍ വഴിയാവണം. ആളെ റിയാദിലിറക്കി പിന്നെ അവിടെ പട്ടണത്തിനുള്ളില്‍ ആളെ കയറ്റി സേവനം പാടില്ലെന്നതാണ് പുതിയ തീരുമാനം)

സേവനം ലഭ്യമാക്കിയ പട്ടണത്തില്‍ രജിസറ്റര്‍ ചെയ്ത പട്ടണത്തിലേക്ക് മടക്കയാത്രയില്‍ യാത്രക്കാരനെ സ്വീകരിക്കാന്‍ പാടില്ല. അഥവാ സ്വീകരിക്കുകയാണങ്കില്‍ അവ ഓഫീസ് മുഖേനയായിരിക്കണം.

വ്യക്തിഗിത ടാക്സി സേവനങ്ങള്‍ നടത്തുന്നവര്‍ക്കു വിമാനത്താവളം പോര്‍ട്ടുകള്‍, റയില്‍വേ സ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സേവനം നടത്താന്‍ അനുമതിയുണ്ടാവും. എഴുത്തും വായനയും അറിയുന്നവരും സാംക്രമിക രോഗവിമുക്തമാണന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോട്ടും വ്യക്തിഗത സേവനങ്ങള്‍ക്ക് ഗതാഗതവകുപ്പില്‍നിന്നും ലൈസന്‍സ് ആവശ്യമാണ്. ഇത്തരം വ്യക്തി ലൈസന്‍സു നേടിയവര്‍ ട്രാഫിക് വ്യവസ്ഥ പ്രകാരം വാഹനമോടിക്കുന്ന വേളയില്‍ ബെല്‍റ്റ് ധരിക്കുകയും യാത്രക്കാരനെ ബെല്‍റ്റ് ധരിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും വേണം. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്ന നിലക്ക് ആളെ വിളിച്ചു കയറ്റാന്‍ പാടുള്ളതല്ല. കൈകളില്‍ കൊണ്ടു പോവുന്ന തരത്തിലൊഴികെയുള്ള ലഗേജുകള്‍ പാടുള്ളതല്ല. മാത്രമല്ല അവ സീറ്റുകളില്‍വച്ച് യാത്ര ചെയ്യാനും പാടില്ലന്ന വ്യവസ്ഥയുണ്ടാവും. ലൈസന്‍സ് അനുവദിച്ച പട്ടണത്തിലെ യാത്രക്കാര്‍ സേവനം ആവശ്യപ്പെടുമ്പോള്‍ അകാരണമായി അവ നിരസിക്കാന്‍ പാടുള്ളതല്ല. വികലാംഗര്‍, പ്രയാധിക്യമുള്ളവര്‍ തുടങ്ങിയവരെ വാഹനത്തില്‍ കയറ്റുന്നതിന് സഹായിക്കണം. കുട്ടകള്‍ പോലുള്ള ആശ്രിതരേയും കയറ്റുന്നതിനും ഇറക്കുന്നതിനും സഹായിക്കണം. നിശ്ചയിക്കുന്ന യുണിഫോം ധരിച്ചരിക്കണം. പുകവലിക്കാന്‍ പാടുള്ളതല്ല. വൃത്തിയും വെടിപ്പുമുണ്ടായിരിക്കണം യാത്രക്കാരോട് മാന്യമായി ഇടപഴകണം. ടാക്സി വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് അനുവദിക്കുന്ന സ്ഥലങ്ങളില്‍ യാത്രക്കാരേ തേടി അലയാന്‍ പാടില്ല, എന്നാല്‍ പാര്‍ക്കിംഗ്സ്ഥലത്ത് നിന്നും 500 മീറ്റര്‍ അകലെയുള്ള സ്ഥലത്ത് യാത്രക്കാരുണ്േടാ എന്ന് അന്വേഷിക്കാന്‍ ടാക്സി ഡ്രൈവര്‍മാരെ അനുവദിക്കും. യാത്രക്കാരുടെ വസ്തുക്കള്‍ നഷ്ടപ്പെടുന്നവേളയിലോ, അവ മറന്നു വയ്ക്കുന്ന വേളയിലോ അവ സ്ഥാപനത്തെ ഏല്‍പ്പിക്കുകയും സ്ഥാപനം അടുത്ത പോലീസ് സ്റേഷനില്‍ ഏല്‍പ്പിച്ചു രേഖ കൈപറ്റുകയും വേണം ഡ്രൈവര്‍മാര്‍ നിശ്ചിത തുക സ്ഥാപനങ്ങളെ ദിവസവും ഏല്‍പ്പിക്കണമെന്ന് സ്ഥാപന ഉടമകള്‍ നിര്‍ബന്ധിപ്പിക്കാന്‍ പാടുള്ളതല്ല. ടാക്സി വാഹനങ്ങള്‍ക്ക് ആറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. വാഹത്തിന്റ നമ്പര്‍, സ്ഥാപനത്തിന്റെ പേര്, ടാക്സി സേവനം നല്‍കുന്ന ഓഫീസ് വിവരം, ടെലിഫോണ്‍ നമ്പര്‍ എന്നീ യാതക്കാരുടെ ഇരിപ്പിടത്തിനു മുമ്പാകെ സ്ഥാപിച്ചിരിക്കണം.

ടാക്സി സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ മതിയായ സ്വദേശിവത്കരണം പാലിച്ചിരിക്കണമെന്നു പ്രത്യേകം വ്യവസഥ ചെയ്യുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം