വിയന്നയില്‍ പാമ്പുകളുടെയും ചിലന്തികളുടെയും വ്യാപാരം നിരോധിച്ചു
Monday, November 10, 2014 8:01 AM IST
വിയന്ന: പാമ്പുസ്നേഹികള്‍ക്കും ചിലന്തി സ്നേഹികള്‍ക്കും നിരാശ ഉളവാക്കിക്കൊണ്ട് വിയന്ന ഭരണകൂടം വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി. ചൊവ്വാഴ്ച പാസാക്കിയ നിയമം അനുസരിച്ച് പാമ്പുകളുടേയും എട്ടുകാലികളുടേയും വ്യാപാരം നിരോധിക്കും.

2015 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം അനുസരിച്ച് വലി
യ പാമ്പുകളുടേയും എട്ടുകാലികളുടേയും തേളുകളുടേയും സ്വകാര്യ വ്യാപാര ത്തിന് നിരോധനം നിലവില്‍ വരും ഇതോടൊപ്പം ഇന്റര്‍നെറ്റിലൂടെയുള്ള വാങ്ങലുകള്‍ക്കും നിരോധനം ബാധകമാകും.

അതുപോലെ തന്നെ അപകടകാരികളായ മൃഗങ്ങള്‍ക്ക് നിര്‍ബന്ധമായും ചിപ്പ്
ഏര്‍പ്പെടുത്തും (മാന്‍ഡേറ്ററി ലേബലിംഗ്) ഇപ്പോള്‍ നിലവില്‍ പട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ഈ നിയമം ബാധകമാണ്. അപകടകാരികളായ വന്യജീവികളിലൂടെ എണ്ണം പെരുകിയതുമൂലമാണ് പുതിയ നിയമം ഏര്‍പ്പെടുത്തുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് 14,000 മുതല്‍ 20,000 യൂറോ വരെ പിഴശിക്ഷ ലഭിക്കും. മൂന്നു മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ളതും വിഷമുള്ളതുമായ പാമ്പുകള്‍, വിഷമുള്ള എട്ടുകാലികള്‍, വലിയ കുരങ്ങുകള്‍, കരടികള്‍, വലിയ പൂച്ചകള്‍, സ്രാവുകള്‍, വലിയ പല്ലികള്‍ (1.5 മീറ്ററില്‍മേല്‍ വലിപ്പമുള്ളത്) ഇവയെല്ലാം നിരോധിച്ചവയില്‍പ്പെടും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍