എം.വി രാഘവന്റെ നിരൃാണത്തില്‍ ജിദ്ദാ കണ്ണൂര്‍ സൌഹൃദവേദി അനുശോചിച്ചു
Monday, November 10, 2014 8:01 AM IST
ജിദ്ദ: മലബാറിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ കരുത്തിന്റെ പ്രതീകമായിരുന്ന പ്രമുഖ കമ്യൂണിസ്റ് നേതാവും സിഎംപി ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.വി രാഘവന്റെ നിരൃാണത്തില്‍ ജിദ്ദാ കണ്ണൂര്‍ സൌഹൃദവേദി അനുശോചനം രേഖപ്പെടുത്തി.

വിശ്വസിച്ച പ്രത്യയശാസ്ത്രമേതായാലും ശക്തമായ നിലപാടുമായി ഉയര്‍ന്നുനിന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.വി. രാഘവന്‍. വടക്കേ മലബാറുകാര്‍ക്ക് എന്നും ഓര്‍ക്കാവുന്ന പരിയാരം മെഡിക്കല്‍ കോളജിന്റെ സ്ഥാപനത്തിലൂടെ നിരവധി രോഗികള്‍ക്കത് ആശയകേന്ദ്രമായി മാറി. പറശിനിക്കടവിലെ പാമ്പു വിഷ ചികിത്സാലയം നിരവധിപേരുടെ ജീവന്‍ രക്ഷിക്കാനുതകി. എ.കെ.ജി ആശുപത്രി, ആയുര്‍വേദ മെഡിക്കല്‍ കോളജ്, കൈത്തറി വൃവസായം തുടങ്ങിയ മേഖലകളിലും എംവിആര്‍ സമര്‍പ്പിച്ച സേവനം എടുത്തുപറയേണ്ടതാണ്. പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, മന്ത്രി എന്ന നിലയില്‍ കണ്ണൂരിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് എംവിആര്‍ ചെയ്ത സേവനം എന്നും കേരളീയര്‍ ഓര്‍ക്കുമെന്നും എംവിആറിന്റെ വേര്‍പാടില്‍ കുടുംബത്തെ അനുശോചനമറിയിക്കുന്നതായും ജിദ്ദാ കണ്ണൂര്‍ സൌഹൃദവേദിക്കുവേണ്ടി പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ ജാഫറലി പാലക്കോട്, ലത്തീഫ് മക്രേരി,ഫിറോസ് മുഴപ്പിലങ്ങാട്, സി.ബി ജോസഫ്, റസാഖ് കാടാച്ചിറ, സതീഷ് വെങ്ങര, സുരേഷ് പാപ്പിനിശേരി,സുരേഷ് രാമന്തളി, ഹരീന്ദ്രന്‍, ഹരിദാസ് കീച്ചേരി തുടങ്ങിയവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍