അയര്‍ലന്‍ഡില്‍ വാഹനാപകടത്തില്‍ മലയാളി നഴ്സിന് പരിക്ക്
Saturday, November 8, 2014 8:13 PM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സിന് പരിക്കേറ്റു. കോര്‍ക്ക്് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സായ സിന്ധു വിനോദ് (39) ആണ് അപകടത്തില്‍പ്പെട്ടത്.

കോര്‍ക്കിലെ മിഡില്‍ടണില്‍ ഇവര്‍ ഓടിച്ച കാര്‍ ട്രയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇവരെ കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ നമ്പ്യാകുളം വിനോദിന്റെ ഭാര്യയാണ് സിന്ധു.

റിപ്പോര്‍ട്ട് : ജയ്സണ്‍ കിഴക്കയില്‍