കൊളോണിലെ നവംബര്‍ ഒമ്പതിലെ സ്റേജ് ഷോ റദ്ദാക്കി
Saturday, November 8, 2014 9:59 AM IST
കൊളോണ്‍: നവംബര്‍ ഒമ്പതിന് (ഞായര്‍) കൊളോണില്‍ നടത്താനിരുന്ന കോട്ടയം നസീര്‍ നയിക്കുന്ന മെഗാ സ്റേജ് ഷോ 'വിഷന്‍ 2014' ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കി.

കോട്ടയം നസീറിനെ കൂടാതെ മലയാള നടി അര്‍ച്ചന കവി, മിമിക്രി ആര്‍ട്ടിസ്റ് രാജാ സാഹിബ്, സിറാജ് പയ്യോളി (കോഴിക്കോട് സിറാജ്), ചലച്ചിത്രപിന്നണി ഗായകരായ സയനോര, ഫ്രാങ്കോ, വിപിന്‍ സേവ്യര്‍, പ്രശസ്ത നര്‍ത്തകനും കോറിയോഗ്രാഫറുമായ ജോര്‍ജ് ജേക്കബ് എന്നിവരാണ് സ്റേജ്ഷോയില്‍ പങ്കെടുക്കാനിരുന്നത്.

ജര്‍മനിയിലെ ഇന്‍ഡ്യന്‍വുഡിന്റെ ബാനറില്‍ അരങ്ങേറാനിരുന്ന മെഗാസ്റേജ് ഷോ റദ്ദാക്കിയ വിവരം സംഘാടകര്‍ തന്നെയാണ് അറിയിച്ചത്.

ജേമി കുറിയാക്കോസ്, കചഉകഋചണഛഛഉ , 004922885427392, എമഃ:004922885427430, ങീയശഹ: 00491759980330, ശിളീ@ശിറശലിീീംറ.റല, ണലയശെലേ: ംംം.ശിറശലിീീംറ.രീാ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍