കുടുംബ വിശുദ്ധീകരണത്തിന്റെ വചനവുമായി ബ്രദര്‍ സണ്ണി സ്റീഫന്‍ ജര്‍മനിയില്‍
Saturday, November 8, 2014 9:56 AM IST
ഹൈഡല്‍ബര്‍ഗ്: സ്വിറ്റ്സര്‍ലന്‍ഡിലെ ലുഗാനോ, സൂറിച്ച്, റോസമിസ്റിക്ക തുടങ്ങിയ ദേവാലയങ്ങളില്‍ നടത്തിയ കുടുംബ വിശുദ്ധീകരണ ധ്യാനത്തിനു ശേഷം പ്രശസ്ത വചന പ്രഘോഷകനും സംഗീത സംവിധായകനുമായ ബ്രദര്‍ സണ്ണി സ്റീഫന്‍ വചനശുശ്രൂഷകള്‍ക്കായി ജര്‍മനിയിലെത്തി.

ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍ ജര്‍മന്‍കാര്‍ക്കുവേണ്ടിയുള്ള കുടുംബ നവീകരണധ്യാനം നവംബര്‍ ഒമ്പത് (ഞായര്‍) രാവിലെ ഒമ്പതിന് ഹൈഡല്‍ബര്‍ഗിലെ ക്ളിനിക്കല്‍ കപ്പേളയിലാണ് (കി റലൃ ഗഹശിശസ ഗമുുലഹഹല, ഒീുശമേഹ ടൃമലൈ 34, 69115 ഒലശറലഹയലൃഴ) നടക്കുന്നത്. ധ്യാനചിന്തകള്‍ ജര്‍മന്‍ ഭാഷയ്ക്കൊപ്പം മലയാളത്തില്‍ മൊഴിമാറ്റം ചെയ്യപ്പെടും.

ബ്രദര്‍ സണ്ണി സ്റീഫന്റെ ജര്‍മനിയിലെ ശുശ്രൂഷകള്‍ക്കുശേഷം അടുത്തവാരത്തില്‍ റോമില്‍ വചന സെമിനാറുകള്‍ നടത്തും. നവംബര്‍ 23 ന് വത്തിക്കാനില്‍ ചാവറ അച്ചനേയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി നാമകരണം ചെയ്യുന്ന ശുശ്രൂഷകളില്‍ പങ്കെടുത്തതിനുശേഷം കേരളത്തിലേയ്ക്കു തിരിക്കും.

ഈ വചന വിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെ നിറവും നേടാന്‍ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി സ്റീഫന്‍ 0041 762226299, ഏലിയാമ്മ ഐസക് 06221 470149, 017666454569.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍