അബുദാബി: രണ്ട് ദിവസമായി അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഇന്‍ഡോര്‍ ഗ്രൌണ്ടില് നടന്ന യുഎഇ ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരുടെ ഗംഭീര പ്രകടനം കായിക പ്രേമികള്‍ക്ക് ആവേശമായി.
പ്രഗത്ഭ സ്പോര്‍ട്സ് ലേഖകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ യുഎഇയില്‍ നിന്നുള്ള 48 മികച്ച കളിക്കാര്‍ പങ്കെടുത്തു. സെന്റര്‍ ഗ്രൌണ്ടില് തിങ്ങിനിറഞ്ഞ പുരുഷാരവത്തിന് മുമ്പില്‍ മികച്ച മത്സരം കാഴ്ചവച്ച താരങ്ങള്‍ ഓരോ മത്സരവും ഫൈനലിന്റെ പ്രതീതി ഉണര്‍ത്തി.
വെള്ളിയാഴ്ച രാത്രി നടന്ന ഫൈനല്‍ മത്സരങ്ങളില്‍ ഒക്സ്ഫോര്‍ഡ് മെഡിക്കല്‍ സെന്ററിനുവേണ്ടി ജേഴ്സിയണിഞ്ഞ രാഗേഷ്-ഷിബ്ലി യൂസുഫ് ടീം ഒന്നാം സ്ഥാനം നേടിയപ്പോള്‍, എന്‍ബിഎസ് സ്പോര്‍ട്ടിംഗ് ടീം ഡോ. രാഘവ്-അല്‍ഫാസ് ടീം രണ്ടാം സ്ഥാനവും അസെപ്പ്-ഷംസു ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുഎഇയിലെ ഏറ്റവും മികച്ച കാഷ് പ്രൈസ് നല്കുന്ന ടൂര്‍ണമെന്റിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകള്‍ക്ക് ട്രോഫിയും 5000, 3000, 2000 ദിര്‍ഹം വീതം കാഷ് പ്രൈസും നല്കി. ടൂര്‍ണമെന്റ് വിജയികള്‍ക്ക് പ്രഖ്യാപിച്ച കകഇഡഅഋ ഋഃരവമിഴല ഈു എവര്‍ റോളിംഗ് ട്രോഫി യുഎഇ എക്സ്ചേഞ്ച് ഏരിയ മാനേജര്‍ പ്രദീപ്, സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് കെ.കെ. ഹംസക്കുട്ടി, ജനറല്‍ സെക്രട്ടറി ഉസ്മാന് കരപ്പാത്ത് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. സെന്റര്‍ ഭാരവാഹികളായ ഷുക്കൂറലി കല്ലുങ്ങല്‍, അബ്ദുസലാം ടി.കെ. പി.കെ. അഹമ്മദ്, സാബിര്‍ മാട്ടൂല്‍, ഹാഫിസ് മുഹമ്മദ്, അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ സാദത്ത്, ടൂര്ണമെന്റ്കണ്വീനര്മാരായ പി.ടി.എ റസാഖ്, മുഹമ്മദ് റാഫി, ഹംസ നടുവില്‍, ജലീല്‍, നൌഷാദ്, ലത്തീഫ് കടമേരി, സിറാജ്, സെന്റര്‍ സ്പോര്‍ട്സ് ക്ളബ് മെംബര്‍മാര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള