ഷാജന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ധനശേഖരണം നവംബര്‍ ഒമ്പതിന്
Saturday, November 8, 2014 8:14 AM IST
ഷിക്കാഗോ: 2015 ഫെബ്രുവരി 24ന് ഷിക്കാഗോയിലെ സിറ്റി കൌണ്‍സിലില്‍ 50-ാമത് വാര്‍ഡില്‍നിന്നും മലയാളിയായ ഷാജന്‍ കുര്യാക്കോസ് മത്സരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്ക് നടത്തുന്ന ഫണ്ട് റൈസിംഗ് ഡിന്നര്‍ നവംബര്‍ ഒമ്പതിന് ഡെസ്പ്ളെയിന്‍സിലുള്ള കോര്‍ട്ടലാന്റ് സ്ക്വയറില്‍ നടക്കും.

ഷിക്കാഗോയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും അധിവസിക്കുന്ന ഡിവോണ്‍ മേഖല ഉള്‍പ്പെടുന്നതാണ് ഷിക്കാഗോയിലെ 50-ാമത്തെ വാര്‍ഡ്.

അമേരിക്കന്‍ മലയാളിയായ ഷാജന്‍ കുര്യാക്കോസ് ബിസിനസ് മേഖലയില്‍ ബിരുദവും ഇന്തോ-അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് അംഗവുമാണ്. ഷിക്കാഗോയിലെ അയിപ്പെട്ടിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സമുന്നത നേതാവും ചടങ്ങനാശേരിയില്‍നിന്നും കുടിയേറിയ ബാബു കുര്യാക്കോസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ തെങ്ങും മൂട്ടില്‍ കുടുംബാംഗമായ ഷാജന്‍ മലയാളി കമ്യൂണിറ്റിയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ ംംം.50വേംമൃറളീൃവെമഷമി.രീാ എന്ന വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്.

നവംബര്‍ ഒമ്പതിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് തെരഞ്ഞെടുപ്പ് ധനശേഖരണാര്‍ഥം ഇീൌൃഹേമിറ ടൂൌമൃല, 8909 ഉമ്ശറ ജഹമരല, ഉല ജഹമശി, കഘ60016 എന്ന സ്ഥലത്തു നടക്കുന്ന ഡിന്നര്‍ പ്രോഗ്രാമില്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍ ജോണി തെങ്ങുംമൂട്ടില്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി തെങ്ങുംമൂട്ടില്‍ 847 309 2826, ഷാജന്‍ കുര്യാക്കോസ് 773 8751 507, ജോഷി വള്ളിക്കളം 312 685 6749.