ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് സ്റേറ്റിന് പുതിയ ഭാരവാഹികള്‍
Saturday, November 8, 2014 8:13 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് റവ. ഡോ. വര്‍ഗീസ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ക്യൂന്‍സിലുള്ള ടേസ്റ് ഓഫ് കൊച്ചിനില്‍ കൂടിയ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോയി ഇട്ടന്‍ (പ്രസിഡന്റ്), വര്‍ഗീസ് ജോസഫ് (സെക്രട്ടറി), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ട്രഷറര്‍), വര്‍ഗീസ് രാജന്‍ (വൈസ് പ്രസിഡന്റ്), ഫിലിപ്പ് ചാക്കോ (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം പുതുശേരില്‍ (ജോയിന്റ് ട്രഷറര്‍), ചാക്കോ കോയിക്കലേത്ത് (റീജിയണല്‍ വൈസ് പ്രസിഡന്റ്) എന്നിവരേയും വര്‍ഗീസ് വര്‍ഗീസ്, കുര്യന്‍ പോള്‍, രാജന്‍ ജേക്കബ്, പൌലോസ് വര്‍ക്കി, തോമസ് ജോണ്‍, ആന്റോ വര്‍ക്കി, ടി. തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ഐഎന്‍ഒസി-ഐ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിക്കുകയും അമേരിക്കയില്‍ എഐസിസി അംഗീകരിച്ച ഓവര്‍ഗീസ് കോണ്‍ഗ്രസ് ഒന്നേയുള്ളുവെന്നും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചാര്‍ജ് വഹിക്കുന്ന കരണ്‍ സിംഗിന്റെ അനുവാദത്തോടുകൂടിയാണ് ഇവിടെ ഇലക്ഷന്‍ നടത്തിയതെന്നും സദസിനെ അറിയിച്ചു. എഐസിസിയുടെ അംഗീകാരമില്ലാതെ പല സംഘടനകളും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും അത് എഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്െടന്നും പറയുകയുണ്ടായി. ഷാജി ഏബ്രഹാമും പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.

പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടന്‍ എല്ലാ കോണ്‍ഗ്രസ് വിശ്വാസികളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചൂണ്ടിക്കാണിക്കുകയും എല്ലാവരേയും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ അതിന്റെ പഴയകാല പ്രൌഡിയോടെ തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളുടേയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. വര്‍ഗീസ് ജോസഫിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം