സുമനസുകള്‍ കനിഞ്ഞാല്‍ ഇനി വിഷ്ണുപ്രിയയും കൃഷ്ണപ്രിയയും സനാഥര്‍
Thursday, November 6, 2014 11:20 AM IST
ന്യൂഡല്‍ഹി : സുമനസ്സുകളുടെ കനിവുണ്െടങ്കില്‍ ഇനി വിഷ്ണുപ്രിയയും കൃഷ്ണപ്രിയയും സനാഥരാകും. അച്ഛനു പിന്നാലെ അമ്മയും കേവലം 30 ദിനരാത്രങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി പ്രസാദിന്റെയും വസന്തകുമാരിയുടെയും മക്കളാണ് അനാഥരായി ഉടന്‍ ഒഴിഞ്ഞു കൊടുക്കേണ്ട വാടക വീടായ ന്യൂ ഡല്‍ഹിയിലെ വികാസ്പുരി, സൈറ്റ് 3/156ല്‍ കാരുണ്യത്തിനു കാതോര്‍ത്ത് കഴിയുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ചികിത്സയില്‍ ആയിരുന്ന ഇവരുടെ അച്ഛന്‍ പ്രസാദ് സെപ്റ്റംബര്‍ 27നു മരണത്തിനു കീഴടങ്ങി. ആ ദു:ഖത്തില്‍ നിന്നും കരകയറും മുമ്പ് തങ്ങളുടെ എല്ലാമായ അമ്മ വസന്തകുമാരിയും ഒക്ടോബര്‍ 30നു ഡെങ്കിപ്പനി ബാധിച്ചു മരിച്ചു.

വികാസ്പുരി കേരളാ സ്കൂളില്‍ പന്ത്രണ്ടാം ക്ളാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വിഷ്ണുപ്രിയ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം തുടര്‍ന്നു പഠിക്കണമെന്ന മോഹം ഉപേക്ഷിച്ച് തുച്ഛമായ ശമ്പളത്തില്‍ ജോലിക്ക് പോകുകയാണ്. ഇളയവളായ കൃഷ്ണപ്രിയ അതേ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ്. രോഗിയായിരുന്ന പ്രസാദിന് ജോലിക്കു പോകാനും സാധിച്ചിരുന്നില്ല. വസന്തകുമാരി ഹോം നേഴ്സായി ജോലി ചെയ്ത് പ്രസാദിന്റെ ചികിത്സയും കുട്ടികളുടെ പഠനവും വീട്ടുചെലവുകളും ഒരുവിധം നടത്തിയിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തുണയായി 79 വയസ് പ്രായമുള്ള പ്രസാദിന്റെ അമ്മ ദേവകിയമ്മയും അവരുടെ നെടുവീര്‍പ്പുകളും മാത്രം ! പറക്കമുറ്റാത്ത കുഞ്ഞോമനകളുമായി ഇനി എങ്ങോട്ട്? മുത്തശ്ശിയുടെ കണ്ണിലെ കനവുകള്‍ കണ്ണീരണിയുമ്പോള്‍ കൂടെ വിഷ്ണുപ്രിയയും കൃഷ്ണപ്രിയയും മാത്രം !

അകാലത്തില്‍ അച്ഛനെയും അമ്മയെയും അപഹരിച്ച വിധിയുടെ വിളയാട്ടത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്ന ഈ പെണ്‍കുട്ടികളെ സഹായിക്കേണ്ടത് കനിവിന്റെ ഉറവ വറ്റാത്ത സഹജീവികളായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

അവര്‍ക്ക് താങ്ങും തണലുമേകാന്‍ ജാതി മത ഭേദമന്യേ വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വികാസ്പുരി കേരളാ സ്കൂളില്‍ ഒത്തുകൂടി രാധാകൃഷ്ണന്‍ വരേണിക്കല്‍ ചെയര്‍മാനായും കെ.പി. പ്രകാശ് കണ്‍വീനറുമായി ഒരു വെല്‍ഫയര്‍ കമ്മിറ്റി രൂപീകരിച്ച് കുട്ടികളുടെ പേരില്‍ പുനരധിവാസ ഫണ്ട് സ്വരുക്കൂട്ടുവാന്‍ തീരുമാനിച്ചു. അതിനായി ഢശവിൌെ ജൃശ്യമ & ഗൃശവിെമ ജൃശ്യമ ണലഹളമൃല എൌിറ എന്ന പേരില്‍ പശ്ചിം വിഹാറിലെ മീരാ ബാഗിലുള്ള ഫെഡറല്‍ ബാങ്കില്‍ സേവിംഗ് അക്കൌെണ്ട് നമ്പര്‍ 15960100028065 തുറന്നിരിക്കുകയാണ്. കഎടഇ ഇീറല : എഉഞഘ0001596 ; ടണകഎഠ ഇീറല : എഉഞഘകചആആകആഉ .

വാര്‍ധക്യത്തില്‍ മക്കളുടെ തണലില്‍ കഴിയേണ്ട ദേവകിയമ്മക്കിനിയുള്ളത് ഉറങ്ങാത്ത രാവുകള്‍. വിഷ്ണുപ്രിയയെയും കൃഷ്ണപ്രിയയെയും തുടര്‍ന്നും പഠിപ്പിക്കണം, ഒരു നേരമെങ്കിലും ഭക്ഷണം നല്‍കണം, എല്ലാറ്റിനും ഉപരിയായി തല ചായ്ക്കാനൊരിടം ... നിങ്ങളാല്‍ കഴിയുന്ന ധനസഹായം, അവ എത്ര ചെറുതായാലും മേല്‍പ്പറഞ്ഞ അക്കൌെണ്ടിലേക്ക് അയച്ച് ഈ കുടുംബത്തെ സഹായിക്കാന്‍ കനിവുണ്ടാകണമെന്ന് വെല്‍ഫയര്‍ കമ്മിറ്റി അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9811577193 / 9810420314 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി. എന്‍. ഷാജി