ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയില്‍ ഭജന്‍ ഗസല്‍ സംഗീതം നവംബര്‍ 17 ന്
Thursday, November 6, 2014 11:15 AM IST
ബര്‍ലിന്‍: ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ക്ളാസിക്കല്‍ സംഗീതം അരങ്ങേറുന്നു. നവംബര്‍ 17 ന് (തിങ്കള്‍) വൈകുന്നേരം ആറുമണിയ്ക്കാണ് പരിപാടി. അനുഭൂതി എന്നു പേരിട്ടിരിക്കുന്ന സംഗീതപരിപാടിയില്‍ ഭജന്‍, ഗസല്‍ എന്നിവയ്ക്കു പുറമെ വാദ്യോപകരണങ്ങളുടെ അകമ്പടിയുമുണ്ടാകും.

ദ്വിജന്‍ ഭട്ടാചാര്യ, അശോക് ദത്ത എന്നിവരാണ് ഗാനം ആലപിയ്ക്കുന്നത്. ദീപക് ശര്‍മ്മ (ഓടക്കഴല്‍), കൌഷിക് കോന്‍വാര്‍ (തബല)എന്നിവര്‍ രാഗതാളമേളങ്ങള്‍ മുഴക്കും.

എംബസിയില്‍ നടത്തുന്ന മറ്റുപരിപാടിയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നവംബര്‍ 19 ന് (ബുധന്‍) സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നു. യേ ജവാനി ഹായ് ദിവാനി എന്ന ഹിന്ദി സിനിമ സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ്. രണ്‍ബീര്‍ കബീര്‍, ദീപിക പദുക്കോണ്‍, ആദിത്യ റോയ് കപൂര്‍, കല്‍ക്കി കോഷ്ലിന്‍, എവ്ലിന്‍ ഷര്‍മ്മ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഹിന്ദിയുടെ തര്‍ജ്ജമയോടെ ജര്‍മന്‍ ഭാഷയിലാണ് ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. 154 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം 2013 ലാണ് റിലീസ് ചെയ്തത്.

പരിപാടികളിലേയ്ക്ക് ഇന്ത്യന്‍ എംബസി സ്നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നു. പരിപാടികള്‍ ആസ്വദിയ്ക്കാന്‍ എത്തുന്നവര്‍ ഐഡന്റിറ്റി കാര്‍ഡോ, പാസ്പോര്‍ട്ടോ കൈവശം കരുതിയിരിയ്ക്കണമെന്ന് എംബസി അധികൃതര്‍ അറിയിക്കുന്നു. 200 പേര്‍ക്ക് മാത്രമായിരിയ്ക്കും പ്രവേശനം നല്‍കുക. പ്രവേശനം സൌജന്യമാണ്. ബാഗുകളും ആഹാരസാധനങ്ങളും ഓഡിറ്റോറിയത്തിനുള്ളില്‍ അനുവദിയ്ക്കുന്നതല്ല.

ഠശലൃഴമൃലിേൃ. 17
10785 ആലൃഹശി
ഠലഹ:03025 79 54 05

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍