കോഴിക്കോട് ജില്ലാ ഓഐസിസി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Thursday, November 6, 2014 11:11 AM IST
കുവൈറ്റ്: ഓഐസിസി കോഴിക്കോട് ജില്ല കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ പ്രതേകം തയ്യാറാക്കിയ ' മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ' നഗറില്‍ വെച്ച് കെപി സി സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ടി. സിദ്ദിക്ക് ഉത്ഘാടനം ചെയ്തു. ഓഐസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കൃഷ്ണന്‍ കടലുണ്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രണ്ടാം ഘട്ട മേമ്ബെര്ഷിപ് ഉത്ഘാടനം ഓഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര രാജന്‍ റാവുത്തര്‍, ഹകീം വില്ല്യാപള്ളി, സന്ദ്യ ഷിജിത്ത് എന്നിവര്ക്ക് നല്കി കൊണ്ട് നിര്‍വഹിച്ചു.

ഓഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ഭാഗമായുള്ള ആദ്യ ചാരിറ്റി തുക നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന ചേലേബ്ര സ്വദേശിക്ക് വേണ്ടി ബക്കര്‍ തിക്കൊടി യില്‍ നിന്ന് കോഴിക്കോട് ജില്ലാ ചാരിറ്റി സെക്രട്ടറി രാജു ഏറ്റുവാങ്ങി.

ഓ ഐസിസി കുവൈറ്റ് നാഷനല്‍ കമ്മിറ്റി പ്രവര്‍ത്തകരും, കോഴിക്കോട് ജില്ലാ പ്രവര്‍ത്തകരും അഡ്വക്കേറ്റ് സിദ്ദിഖ്നെ ഹാരാര്‍പണം നടത്തി . കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അഡ്വക്കേറ്റ് സിദ്ദിഖ്ന് ഓഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍ കടലുണ്ടി നല്കി ആദരിച്ചു.

എം.എ.ഹിലാല്‍, ഹമീദ് കേളോത്ത്, ബി.എസ്. പിള്ള, ശറഫുദീന്‍ കന്നെത്ത് എന്നിവര് ആശംസകള്‍ അര്‍പിചു സംസാരിച്ചു. കോഴിക്കോട് ജില്ലാ ഓ ഐസിസി ജനറല്‍ സെക്രട്ടറി ശംസുട്ടിന്‍ ടി. കെ സ്വാഗതവും ട്രഷറര്‍ രാമകൃഷ്ണന്‍ മംഗലശ്ശേരി നന്ദിയും പറഞ്ഞു.

ജോണ്‍ ആര്‍ട്സ് കലാഭവന്‍ വരച്ച കാരികേചര്‍ അഡ്വക്കേറ്റ് സിദ്ദിക്കിന് സമര്‍പ്പിച്ചു. റാഫി കല്ലായി, അന്‍വര്‍ സാരംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും ദിലിപ് ഗോപിനാഥന്‍ ടീം അവതരിപിച്ച ചെണ്ട മേളവും നടന്നു.

നിസാം എം.എ, സുരേഷ് മാത്തൂര്‍, റിഷി ജേക്കബ്, ശിവദാസന്‍ പിലാക്കാട്ട് , സന്തോഷ് നബയില്‍, ഉബൈദ് ചക്കിട്ടകണ്ടി, പ്രജു ടി.എം, അബ്ദു സലാം, ഷൌക്കത്ത് അലി, സജി മണ്ഡലത്തില്‍, തുളസീധരന്‍ തോട്ടക്കര, റാഫിയ അനസ് തുടങ്ങിയവര്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍