സ്പെയിനില്‍ എബോളേ ബാധിച്ച് ചിക്തസയിലായിരുന്ന നഴ്സ് ആശുപത്രി വിട്ടു
Thursday, November 6, 2014 7:23 AM IST
ബര്‍ലിന്‍: എബോള രോഗം ബാധിച്ച് സ്പെയിനിലെ മാഡ്രിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നഴ്സ് രോഗമുക്തയായി ആശുപത്രി വിട്ടു. മാഡ്രിഡിലെ കാര്‍ലോസ് 3 ആശുപത്രി പകര്‍ച്ചവ്യാധി യൂണിറ്റി അധികാരി ജോസ് രാമോണ്‍ അരിബാസ് അറിയിച്ചതാണ് ഇക്കാര്യം.ഇവര്‍ സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ച വന്നതായും മാധ്യമങ്ങളെ അറിയിച്ചു.എന്നാല്‍ പൂര്‍ണ്ണ സുഖം നേടാന്‍ സമയം എടുക്കുമെന്നും ആശുപത്രി ചീഫ് റഫായേല്‍ പെരസ് അറിയിച്ചു.

ചികില്‍സയ്ക്കായി നാല്‍പ്പത്തിനാലുകാരിയായ നഴ്സില്‍ ബ്ളഡ് പ്ളാസ്മയ്ക്കൊപ്പം എബോള മരുന്നും പരീക്ഷിച്ചിരുന്നു. ഇതില്‍ ഏതുകൊണ്ടാണ് സുഖംപ്രാപിച്ചതെന്നു സ്ഥിരീകരിയ്ക്കാനാവില്ലന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

പശ്ചിമ ആഫ്രിക്കയിലെ സേവനത്തിനിടയില്‍ എബോള രോഗം ബാധിച്ച മറ്റു രണ്ടു മിഷണറിമാരും നേരത്തെ മരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അയ്യായിരത്തോളം പേര്‍ എബോള രോഗം പിടിപെട്ട് മരിയ്ക്കുകയും എണ്ണായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്. നിലവില്‍ രോഗത്തിനുള്ള യഥാര്‍ത്ഥ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് മെഡിക്കല്‍ ലോകത്തെ അലട്ടുന്ന പ്രശ്നം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍