ലോകം പാഴാക്കുന്നത് 200 കോടി ആളുകള്‍ക്കുള്ള ഭക്ഷണം
Thursday, November 6, 2014 7:22 AM IST
റോം: 200 കോടി ജനങ്ങള്‍ക്ക് മതിയാവുന്ന ഭക്ഷണം ഓരോ വര്‍ഷവും ലോകം പാഴാക്കുന്നതായി യു.എന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടന. ലോകത്തെ മൊത്തം ഉല്‍പാദനത്തിന്റെ 30 ശതമാനം വരുന്ന 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ബോധപൂര്‍വം കളയുകയോ നഷ്ടമാവുകയോ ചെയ്യുന്നത്.

പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുകള്‍ എന്നിവയുടെ 40 ശതമാനവും എണ്ണക്കുരുകളുടെ 20 ശതമാനവും പിടിക്കുന്ന മത്സ്യത്തിന്റെ 35 ശതമാനവും ആവശ്യക്കാരായ പാവങ്ങളിലത്തൊതെ പാഴാവുകയാണ്.

വികസിത രാജ്യങ്ങളില്‍ വീടുകള്‍, റസ്റാറന്റുകള്‍ എന്നിവയാണ് ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതില്‍ മുന്നില്‍. പഴകിയതെന്നു മുദ്രകുത്തിയാണ് പലപ്പോഴും ഇവ കളയുന്നത്. ചില കടകള്‍ കാഴ്ചക്കു മോശമായതുപോലും വേണ്െടന്നുവെക്കുന്നു. വികസ്വര രാജ്യങ്ങളിലാകട്ടെ, അടിസ്ഥാന സൌകര്യങ്ങളുടെ കുറവുമൂലം സൂക്ഷിക്കാനാവാതെ കേടുവന്നുപോകുന്നു. ഇതു തടയാന്‍ പുതിയ ശീതീകരണ സംവിധാനം യു.എന്‍ സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍