സീമെന്‍സിന്റെ ഓഫീസ് അഭയാര്‍ഥികളുടെ പാര്‍പ്പിടമായി
Thursday, November 6, 2014 7:22 AM IST
മ്യൂണിക്ക്: എന്‍ജിനീയറിങ് രംഗത്തെ വമ്പന്‍മാരായ സീമെന്‍സ് അവരുടെ മ്യൂണിക്കിലെ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് കെട്ടിടങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് താമസ സൌകര്യമൊരുക്കുന്നു. അഭയാര്‍ഥി പ്രവാഹം നേരിടാന്‍ ജര്‍മനി ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് കമ്പനി ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക്കിലെ കെട്ടിടത്തില്‍ 320,000 ചതുരശ്ര അടി സ്ഥലമാണുള്ളത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സീമെന്‍സ് വാണിജ്യ വിഭാഗം അടുത്തിടെ തെക്കന്‍ ജര്‍മനിയിലെ പുതിയ ഓഫീസിലേക്കു മാറ്റിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍