പ്രവാസി ഓണ്‍ ലൈന്‍ വോട്ടര്‍ പട്ടിക: ഒഐസിസി ബോധവത്കരണ പരിപാടി
Thursday, November 6, 2014 7:21 AM IST
ജിദ്ദ: പ്രവാസികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ ചേര്‍ക്കുന്നതിനെ കുറിച്ച് ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പാസ്പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ തെരെഞെടുപ്പു സമയത്ത് നാട്ടിലുണ്ടങ്കില്‍ സമ്മദിതാനാവകാശം വിനിയോഗിക്കാവുന്നതാണ്. പ്രവാസികളുടെയിടയില്‍ രാഷ്ട്രീയ ബോധം വളരെ ഉയര്‍ന്നതാണെങ്കിലും വോട്ടേഴ്സ് ലിസ്റില്‍ പേരില്ലാത്തത് വളരെ വലിയ ന്യൂനതയാണ്.

വോട്ടവാകശത്തിനായി ഏറെ പ്രക്ഷോപകങ്ങള്‍ നടത്തിയ ഒഐസിസി. ഇപ്പോള്‍ സാധ്യമായ രീതിയല്‍ പ്രവാസികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷത്തോടെ ശറഫിയ്യയിലും അസീസിയിലും കൂടാതെ മറ്റു സ്ഥലങ്ങളിലും ഹെല്‍പ് ഡസ്ക്കും ആരംഭിക്കുന്നതാണ്. ഇവിടങ്ങളില്‍ എത്തി സാധാരണ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള എല്ലാ സഹായവും ലഭ്യമാകും. ഇതിനായി ഭാരവാഹികളായ തക്ബീര്‍ പന്തളം,ഷറഫുദ്ദീന്‍ കായംകുളം , രാജസേഖരാന്‍ അഞ്ചല്‍ ,ശുക്കൂര്‍ വക്കം, ഷബീര് വല്ലഞ്ചിറ, പി. കെ. ബഷീര്‍ അലി, ഫിറോസ് കാരക്കുന്ന്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഫസല് വെല്ലുംബാളി, മുജീബ് തൃത്താല, നസിര് ആലപുഴ, സലിം കുട്ടായി,ഹുമയൂണ്‍ കബീര്‍ കാളികാവ് എന്നിവരടങ്ങിയ ഹെല്‍പ് ഡസ്കും രൂപീകരിച്ചു.

ഈ ഓണ്‍ലൈന്‍ സംവിധാനത്തെ കുറിച്ചുള്ള സംശയ നിവാരണത്തിനായും അഭിപ്രായ സ്വരുപ്പികരണത്തിനായും വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് ശരഫിയ ഇംപാല ഹോട്ടാലില്‍ വെച്ച് വിവിധ് സംഘടനാ പ്രധിനിതികളെ സംഘടിപ്പിച്ചുകൊണ്ട് ബോധവല്ക്കരണ ചര്‍ച്ചാ ക്ളാസ് സംഘടിപ്പികുന്നതാണ്. എല്ലാ സാമുഹ്യ സംസ്കാരിക സംഘടന പ്രധിനിധികളും മാന്യ വ്യക്തികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നു റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട് കെടിഎ മുനീര്‍ അഭ്യര്‍ത്ഥിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറിമാരായ സക്കീര്‍ ഹുസൈന്‍ എടവണ്ണ (0551328244) ജോഷി വര്‍ഗീസ് (0502060523) നൌഷാദ് അടൂര്‍ (0532505929) എന്നിവരുമായി ബന്ധപെടവുന്നതാണ്.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍