ഹൂസ്റണ്‍ സെന്റ് മേരീസില്‍ സകല വിശുദ്ധരുടെയം വിശുദ്ധ യൂദാശ്ളീഹായുടെയും തിരുനാള്‍ ആചരിച്ചു
Thursday, November 6, 2014 7:17 AM IST
ഹൂസ്റണ്‍: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ സകല വിശുദ്ധരുടെയം വിശുദ്ധ യൂദാശ്ളീഹായുടെയും തിരുനാള്‍ നവംബര്‍ രണ്ടാംതീയതി സംയുക്തമായി ആചരിച്ചു.

രാവിലെ പത്തിന് നടന്ന ലദീഞ്ഞിനും വിശുദ്ധ ബലിക്കും വികാരി ഫാ. സജി പിണര്‍കയില്‍ കാര്‍മ്മികഅത്തും വഹിച്ചു. രാവിലെ മതബോധന ക്ളാസുകളില്‍ വിശുദ്ധരേപ്പറ്റി വിവിധ ക്ളാസ്സുകളെടുത്തു. വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞു എത്തിയ കുട്ടികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് നടത്തിയ ഘോഷയാത്രയില്‍ നാല്‍പ്പതോളം കുട്ടികള്‍ പങ്കെടുത്തു.

അഞ്ജലി തെക്കുനില്കുന്നതില്‍ വി. യൂദാശ്ളീഹായെപറ്റിയും ആന്‍ കൊച്ചുപറമ്പില്‍ വി. അല്‍ഫോന്‍സാമ്മയെപറ്റിയും അവതരണം നടത്തി. പരിപാടികള്‍ക്ക് മതാദ്ധ്യാപകര്‍ നേതൃത്വം നല്‍കിയതായി പിആര്‍ഒ സജി മരങ്ങാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍