അറ്റ്ലാന്റ: റിട്ട. എല്‍ഐസി ഡവലപ്പ്മെന്റ് ഓഫീസര്‍ തൊടുപുഴ വി. എം. മാത്യു വെളളരിങ്ങാട്ട് (81) അറ്റ്ലാന്റയില്‍ നിര്യാതനായി. കുന്നംകുളം, തൊടുപുഴ എന്നിവിടങ്ങളില്‍ എല്‍ഐസി ഡവലപ്പ്മെന്റ് ഓഫീസറായിരുന്ന വി. എം. മാത്യു 1990 ലാണ് അമേരിക്കയില്‍ കുടിയേറിയത്. തൊടുപുഴ ലയണ്‍സ് ക്ളബ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാലക്കുടി മൂത്തേടന്‍ കുടുംബാംഗം സെലിനാണ് ഭാര്യ.
മക്കള്‍ : ജോഷി മാത്യു, പോള്‍ മാത്യു, ആശാ തരകന്‍ (മൂവരും അറ്റ്ലാന്റാ, യുഎസ്എ). മരുമക്കള്‍ : ചെങ്ങന്നൂര്‍ അയിരൂക്കുഴിയില്‍ റെയ്മോള്‍, ആലുവ തുണ്ടത്തില്‍ മിനി, ചേര്‍ത്തല ജോസഫ് തരകന്‍ (മൂവരും അറ്റ്ലാന്റാ).
കൊച്ചു മക്കള്‍ : മെറിന്‍ ജോഷി, കെവിന്‍ ജോഷി, സീലിയാ പോള്‍, അലീനാ പോള്‍, അനീറ്റാ പോള്‍, ജോസഫ് തരകന്‍, മാത്യു തരകന്‍, റോസി തരകന്‍, ജേക്കബ് തരകന്‍, ജോണ്‍ തരകന്‍.
സഹോദരങ്ങള്‍ : പരേതനായ വി. എം. തോമസ് (കരിങ്കുന്നം), വി. എം. ചാക്കോ (ന്യുയോര്‍ക്ക്), ജോസഫ് മാത്യു (നോര്‍ത്ത് കരോലിന), പരേതനായ വി.എം. കുര്യാക്കോസ് (മുതലക്കുടം), മാത്യു വര്‍ഗീസ് (അറ്റ്ലാന്റ്), വാഴക്കുളം തോട്ടുമാരിക്കല്‍ അന്നക്കുട്ടി ചാക്കോ, കരിമണ്ണൂര്‍ പണിക്കപറമ്പില്‍ അച്ചാമ്മ ലൂക്കോസ്, പരേതയായ കളമശേരി ഓലിക്കല്‍ മറിയക്കുട്ടി ജോസഫ്, പണിക്കപറമ്പില്‍ ഏലിക്കുട്ടി ചെറിയാന്‍ (ന്യുയോര്‍ക്ക്).
സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ എട്ടിന് അറ്റ്ലാന്റ സെന്റ് അല്‍ഫോന്‍സാ പളളിയില്‍ ഉച്ചയ്ക്കു 12.30 ന് ആരംഭിക്കും. വ്യൂവിഗ് : നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പതു വരെ. സംസ്കാരം സ്നേല്‍ വീല്‍ ഇറ്റേര്‍ണല്‍ ഹില്‍ ഫ്യൂണറല്‍ ഹോമില്‍. (അഡ്രസ് : 3594 ടീില ാീൌിമേശി ഒം്യ, ിലഹഹ്ശഹഹല ഴമ 30039)
റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍