ഒമാനിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സുല്‍ത്താന്‍ ഖാബൂസിന്റെ വീഡിയോ സന്ദേശം
Wednesday, November 5, 2014 11:04 AM IST
മസ്കറ്റ്: ഒമാനിലെ ജനങ്ങള്‍ക്ക് ആശ്വസത്തിന് വകനല്‍കി, നീണ്ട ആശങ്കകള്‍ക്കൊടുവില്‍
തങ്ങളുടെ പ്രയപ്പെട്ട ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദിന്റെ സ്നേഹ
സന്ദേശമെത്തി.

ചികിത്സാര്‍ഥം ജര്‍മനിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്കായി ഏതാനും ആഴ്ചകളായി സ്വദേശികളും വിദേശികളും രാജ്യത്ത് നിരന്തരപ്രാര്‍ഥനയിലായിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ഥിച്ചതിന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ഒമാനിലെ ജനങ്ങളോട് സ്നേഹവും നന്ദിയും അറിയിച്ചു.

ഒമാന്റെ ദേശീയ ടെലിവിഷന്‍ ചാനലായായ ഒമാന്‍ ടിവിയാണ് ജര്‍മനിയില്‍ നിന്നുള്ള സൂല്‍ത്താന്‍ ഖാബൂസിന്റെ സന്ദേശം പ്രക്ഷേപണം ചെയ്തത്. നാല്‍പ്പത്തി നാലാമത് ദേശീയ ദിനത്തിന്റെ ആശംസകള്‍ അദ്ദേഹം നേര്‍ന്നു.

'എന്റെ പ്രിയപ്പെട്ട രാജ്യത്ത് ഞാനില്ലാത്ത അവസരത്തിലാണ് ഇപ്രാവശ്യത്തെ ദേശിയ ദിനം. അതിന്റെ കാരണങ്ങള്‍ നിങ്ങള്‍ക്കറിയാം. ദൈവാനുഗ്രഹത്താല്‍ കാര്യങ്ങള്‍ അങ്ങേയറ്റം അനുകൂലമാണ്. തുടങ്ങി വെച്ച ചികിത്സയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചെയ്യേണ്ടതുണ്ട്'. എല്ലാവര്‍ക്കും ദേശിയ ദിനത്തിന്റെ ആശംസകള്‍ നല്കിയ സന്ദേശം നാലു മിനിറ്റ് നീണ്ടതായിരുന്നു.

സന്ദേശം മുഴുവനായി കാണുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം