വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡബ്ളിന്‍ പ്രൊവിന്‍സ് കേരളപിറവി ആഘോഷിച്ചു
Wednesday, November 5, 2014 5:12 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപ്പിറവി ആഘോഷം വര്‍ണാഭമായി.

പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രം ധരിച്ചാണ് അംഗങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, ഡൊമിനിക് സാവിയോ എന്നിവര്‍ ചേര്‍ന്ന് കേക്കുമുറിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി മാര്‍ട്ടിന്‍ സ്കറിയ പുലിക്കുന്നേല്‍, ആര്‍ട്സ് സെക്രട്ടറി ജിപ്സന്‍ ജോസ്, യൂത്ത് സെക്രട്ടറി നോബിള്‍ മാത്യു, റോയി പേരയില്‍, സണ്ണി ഇളംകുളത്ത്, സെബാസ്റ്യന്‍ കുന്നുംപുറം, ജയന്‍ കൊട്ടാരക്കര, മാത്യൂസ് ചേലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.