കുടുംബ സമ്മേളനം: രജിസ്ട്രേഷന്‍ ആരംഭിച്ചു
Wednesday, November 5, 2014 5:11 AM IST
ഡാളസ്: മലങ്കര കത്തോലിക്കാസഭയുടെ ഡാളസ്, ഹുസ്റണ്‍, കാലിഫോര്‍ണിയ, ഒക് ലഹോമ, ഡന്‍വര്‍, ഫിനിക്സ് എന്നിവിടങ്ങളിലെ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ കുടുംബസമ്മേളനത്തിലേയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. സമ്മേളനത്തിന്റെ ആദ്യ രജിസ്ട്രേഷന്‍ ഡാളസ് ഇടവകാംഗം സി.ജി മാത്യു വികാരി ഫാ. ജോസഫ് നെടുമാന്‍ കുഴിയിലിന് നല്‍കി നിര്‍വഹിച്ചു.

ബിജി കുര്യന്‍ ജനറല്‍ കണ്‍വീനര്‍ ആയുള്ള കമ്മിറ്റിയില്‍ വിജി ചെമ്പനാലിന്റെയും ബെന്‍ ബോബിയുടെയും നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

പങ്കെടുക്കുന്നവരുടെ സൌകര്യാര്‍ഥം തയാറാക്കിയിരിക്കുന്ന വെബ്സൈറ്റില്‍ ടൃംളമാശഹ്യരീിളലൃലിരല.ീൃഴ ആവശ്യമുള്ള അറിയിപ്പുകള്‍ സ്വീകരിക്കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാന്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യസംഘാടകന്‍ ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്