നവയുഗം കേരളപിറവി ദിനാഘോഷം 'കേരളീയം 2014' സംഘടിപ്പിച്ചു
Wednesday, November 5, 2014 4:59 AM IST
ദമാം: നവയുഗം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കേരളപിറവി ദിനാഘോഷം 'കേരളീയം 2014' സംഘടിപ്പിച്ചു. നവയുഗം ജുബൈല്‍ മുഖ്യരക്ഷാധികരി ടി.സി. ഷാജി ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ സാമൂഹിക സാംസ്കാരിക മുല്യങ്ങളിലേക്ക് മലയാളി തിരിച്ചു നടക്കേണ്ടിയിരിക്കുന്നു. അത്തരം മുല്യങ്ങളെ മറന്നതാണ് മലയാളിയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഉണ്ടായിട്ടുള്ള അപജയത്തിനു കാരണമെന്നു ടി.സി. ഷാജി ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മപെടുത്തി.

നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്് ഉണ്ണി പൂചെടിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്‍. അജിത് സ്വാഗതവും മേഖലാ പ്രസിഡന്റ് റിയാസ് ഇസ്മായില്‍ നന്ദിയും പറഞ്ഞു. മുജീബ്,ഡോ. സിന്ധു (ഒഐസിസി) അബ്ദുള്‍ മജീദ് (സിജി), ഷബീര്‍ ചാത്തമംഗലം (പ്രവാസി), ടി.എ. തങ്ങള്‍ (നവയുഗം ജുബൈല്‍), രാജീവ് ചവറ (നവയുഗം അല്‍ഹസ), നവയുഗം രക്ഷാധികാരി അജിത് ഇബ്രാഹിം, സയിദ് ഹമദാനി (ടോസ്റ് മാസ്റര്‍), ദമാം മേഖലാ സെക്രട്ടറി നവാസ് ചാന്നാങ്കര, ശ്രീകുമാര്‍ വെള്ളല്ലുര്‍, ജമാല്‍ വല്യാപള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന കലാവിരുന്നിന്നു സാജന്‍ കണിയാപുരം, ഷാജി മതിലകം, അരുണ്‍ ചാത്തന്നൂര്‍, റോയ് വര്‍ഗീസ്, പ്രിജി കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം