വിദേശ വനിതകളുടെ ജവാസാത്ത് സേവനങ്ങള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കി
Wednesday, November 5, 2014 4:59 AM IST
ദമാം: വിദേശ വനിതകള്‍ക്ക് ജവാസാത്ത് സേവനങ്ങള്‍ ലഭിക്കുന്നതിന് വിരലടയാളം നിര്‍ബന്ധമാണെന്നും സൌദി ജവാസാത്ത് അറിയിച്ചു.

വിദേശ വനിതകള്‍ക്കുള്ള റീ എന്‍ട്രി, പ്രഫഷന്‍ മാറ്റം, പാസ്പോര്‍ട്ടിലുള്ള വിവരങ്ങള്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നവംബര്‍ 23 മുതല്‍ വിരലടയാളം നിര്‍ബന്ധമാണ്.

രണ്ടാം ഘട്ടമായി ഡിസംബര്‍ 23 മുതല്‍ വിദേശ വനിതകളുടെ ഇഖാമ പുതുക്കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കിയിട്ടുണ്െടന്ന് ജവാസാത്ത് അറിയിച്ചു.

സൌദിയിലെ എല്ലാ വിദേശികള്‍ക്കും ഘട്ടംഘട്ടമായാണ് വിരലടയാളം നിര്‍ബന്ധമാക്കിയതെന്ന് ജവാസാത്ത് വാക്താവ് ക്യാപ്റ്റന്‍ അഹമ്മദ് അല്ലുഹൈദാന്‍ അറിയിച്ചു.

ജവാസാത്തിന്റെ സേവനങ്ങള്‍ക്ക് വിരലടയാളം നടപ്പാക്കുന്ന അവസാനഘട്ടമാണ് വരുന്ന ഡിസംബറില്‍ നടപ്പാക്കുന്നത്. ഡിസംബര്‍ 23 മുതല്‍ വിരലടയാളം രേഖപ്പെടുത്താത്ത വിദേശികള്‍ക്ക് ജവാസാത്തിന്റെ ഒരു സേവനവും ലഭിക്കില്ലെന്ന് ജവാസാത്ത് വാക്താവ് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം