ഷിക്കാഗോ ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച് കണ്‍വന്‍ഷന്‍ നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍
Wednesday, November 5, 2014 4:59 AM IST
ഷിക്കാഗോ: ഫ്രാങ്ക്ഫര്‍ട്ട് ബഥേല്‍ മാര്‍ത്തോമ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ബഥേല്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കും.

കണ്‍വന്‍ഷന് പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ റവ. ഫിലിപ്പ് വര്‍ഗീസ് (ഡിട്രോയിറ്റ്) നേതൃത്വം നല്‍കും. സഭാ ജനങ്ങളുടെ ആത്മീയ നവീകരണത്തിനും വേദപുസ്തക പഠനത്തിനുമായി നടത്തുന്ന കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ജോര്‍ജ് ചെറിയാന്‍ അറിയിച്ചു.

ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച് ഗായകസംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല