കൈരളി ബ്രിസ്ബന്‍ ദേശീയ വടംവലി മത്സരം: അങ്കമാലി അയല്‍ക്കൂട്ടം ജേതാക്കള്‍
Wednesday, November 5, 2014 4:36 AM IST
ബ്രിസ്ബന്‍: കൈരളി ബ്രിസ്ബന്‍ സംഘടിപ്പിച്ച വടംവലി മത്സരങ്ങളില്‍ വനിതാവിഭാഗത്തില്‍ അങ്കമാലി അയല്‍ക്കൂട്ടം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെയില്‍സ്ബറി സ്കോര്‍പിയന്‍സ് രണ്ടാം സ്ഥാനവും നേടി.

പുരുഷ വിഭാഗം മത്സരങ്ങളില്‍ തുവൂമ്പ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനവും കൈരളി ബ്രിസ്ബന്‍ രണ്ടാം സ്ഥാനവും നേടി.

വിജയികള്‍ക്ക് കൈരളി ബ്രിസ്ബന്‍ പ്രസിഡന്റ് ടോണിയോ തോമസ്, സെക്രട്ടറി പാലാ ജോര്‍ജ്, സീറോ മലബാര്‍ ക്യൂന്‍സ് ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ജോസഫ് തോട്ടങ്കര തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി