രാഗാഞ്ജലി കോര്‍ക്കിലും ഡബ്ളിനിലും
Tuesday, November 4, 2014 10:14 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന രാഗാഞ്ജലി നവംബര്‍ 14ന് കോര്‍ക്ക് വില്‍ട്ടന്‍ ജിഎഎ ക്ളബിലും നവംബര്‍ 15ന് പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തിലും നടക്കും. അയര്‍ലന്‍ഡിലെ പ്രശസ്ത ഗായകരും രാഗാഞ്ജലിയിലുണ്ടാകും.

സപ്ത സ്വര മാധുരിയാല്‍ സംഗീതാസ്വാദകരുടെ ഹരമായി മാറിയ അഞ്ജു ജോസഫ് പഴയ ഗാനങ്ങളും പുതിയ ഗാനങ്ങളും കോര്‍ത്തിണക്കിയാണ് രാഗാഞ്ജലി അവതരിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഇടകുന്നത്ത് 0834330407, ദീപു ശ്രീധര്‍ 0862244834, ജോസ് പാമേഴ്സ്ടൌണ്‍ 0871339026, ഹാരി തോമസ് (കോര്‍ക്ക്) 0879769468. ജോസഫ് ജോസഫ് 0863620000, ഷാജു കുര്യാക്കോസ് 0873205335.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്