ഫ്രാങ്ക്ഫര്‍ട്ടില്‍ 'വിഷന്‍ 2014', മെഗാസ്റേജ് ഷോയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഊര്‍ജിതം
Tuesday, November 4, 2014 10:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടപ്പിക്കുന്ന 'വിഷന്‍ 2014' എന്ന മെഗാ സ്റേജ് ഷോയുടെ ടിക്കറ്റ് വില്‍പ്പന ഊര്‍ജിതമായി തുടരുന്നു.

നവംബര്‍ എട്ട്(ശനി) വൈകുന്നേരം നാലിന് (പ്രവേശനം 3.30 മുതല്‍) ഫ്രാങ്ക്ഫര്‍ട്ട് ഫെശന്‍ഹൈമിലെ സാല്‍ബൌ ടിഎസ്ജി ഹാളില്‍ (ടഅഅഘആഅഡ ഠടഏഒമഹഹല എലരവലിവലശാ, ജളീൃലിേൃമലൈ 55, 60386 എൃമിസളൌൃ മാ ങമശി) അരങ്ങേറുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സമാജത്തിന്റെ ആദ്യകാലം മുതലുള്ള അംഗമായ കെ.കെ. നാരായണസ്വാമി സമാജം പ്രസിഡന്റ് കോശി മാത്യുവില്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു.

ടിക്കറ്റുകളുടെ വില്‍പ്പന നേരിട്ടും ഓണ്‍ലൈന്‍ വഴിയുമാണ് സാധ്യമാക്കിയിരിക്കുന്നത്. ഏറ്റവും മുമ്പിലത്തെ നിരയായ ഗോള്‍ഡ് റോയുടെയും, അതിന്റെ പിന്നില്‍ വരുന്ന സില്‍വര്‍ റോയുടെയും ടിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ക്രമീകരിച്ചിട്ടുണ്ട്. വു://ംംം.ശിറശലിീീംറ.രീാ/ല്ലി/്ശശീിെളൃമിസളൌൃ ഏറ്റവും മുമ്പിലത്തെ നിരയായ പ്ളാറ്റിനം റോ/സീറ്റുകള്‍ പരിമിതമെങ്കിലും ഇപ്പോഴും ലഭ്യമാണ്, ആവശ്യമുള്ളവര്‍ കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടുക.

ഗോള്‍ഡ് റോ: മുതിര്‍വര്‍ക്കും 12 വയസിന് മുകളിലുള്ളവര്‍ക്കും 20 യൂറോയും 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 15 യൂറോയുമാണ് ടിക്കറ്റ് നിരക്ക്.

സില്‍വര്‍ റോയില്‍ മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ളവര്‍ക്കും 15 യൂറോയും, 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 10 യൂറോയുമാണ്. താത്പര്യമുള്ളവര്‍ എത്രയും വേഗം ഓണ്‍ലൈന്‍വഴി ടിക്കറ്റുകള്‍ വാങ്ങി നേരത്തെതന്നെ സീറ്റുകള്‍ കരസ്ഥമാക്കുവാന്‍ സമാജം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റുകളുടെ സര്‍വീസ് ചാര്‍ജ് സമാജം വഹിക്കുമെന്നും സമാജം ഉറപ്പു തരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റുവില്‍പ്പന നവംബര്‍ ആറിന് (വ്യാഴം) അവസാനിപ്പിക്കുമെന്നും സമാജം അറിയിച്ചു.

കഴിഞ്ഞ വാരാന്ത്യത്തില്‍ അയര്‍ലന്‍ഡിലെ ഡബ്ളിനിലും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലും നിറഞ്ഞ സദസില്‍ അവതരിപ്പിച്ച ഷോ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഇതിനോടകം പിടിച്ചു പറ്റിയിട്ടുണ്ട്. ഹാസ്യത്തിന്റെ മേമ്പൊടിയും സംഗീതത്തിന്റെ അലയൊലിയും നൃത്തത്തിന്റെ ചടുലതയും ഒത്തൊരുമിക്കുന്ന ഷോയില്‍ അണിനിരക്കുന്നത് കേരളത്തിലെ പ്രശസ്ത കലാകാരന്മാരാണ്.

അനുകരണ കലയിലെ ഉസ്താദ് എന്നറിയപ്പെടുന്ന കോട്ടയം നസീറിനൊപ്പം രാജാ സാഹിബ്, സിറാജ് പയ്യോളി (കോഴിക്കോട് സിറാജ്), വെള്ളിത്തിരയിലെ മുഖശ്രീയായി ലാല്‍ ജോസ് കണ്ടെത്തിയ മലയാളത്തിന്റെ നടി അര്‍ച്ചന കവി, ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ട സ്വരത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച സയനോര, ഫ്രാങ്കോ, വിപിന്‍ സേവ്യര്‍ എന്നിവരുടെ പ്രകടനത്തിന് തിലകക്കുറിയായി പ്രശസ്ത നര്‍ത്തകനും കോറിയോഗ്രാഫറുമായ ജോര്‍ജ് ജേക്കബുമാണ് അവതരണത്തിന്റെ പുതുപുത്തന്‍ ശൈലിയുമായി നര്‍മത്തില്‍ പൊതിഞ്ഞ കാവ്യങ്ങളുടെ ധോരണിയില്‍ സംഗീത സാന്ദ്രതയുടെ രാഗതാളലയത്തില്‍ നൃത്തങ്ങളുടെ ആവിഷ്ക്കാരപ്പെരുമയില്‍ മയില്‍പ്പീലി വിടര്‍ത്തുന്നത്.

കണ്ണിനും കാതിനും മനസിനും കുളിര്‍മയും ഉല്ലാസവുമേകുന്ന വിഷന്‍ 2014 ന്റെ കലാകാരന്മാരില്‍ ഏറെയും ആദ്യമായിട്ടാണ് ജര്‍മനിയില്‍ എത്തുന്നത്. ബിജു എംപി പ്രോഗ്രാം ഡയറക്ടറും, ഘോഷ് അഞ്ചേരില്‍ പ്രോഗ്രാമിന്റെ കോഓര്‍ഡിനേറ്ററുമാണ്.

ഗൃഹാതുരത്വത്തിന്റെ വിടുതലില്‍ ഓര്‍മകളുടെ സുവര്‍ണച്ചെപ്പില്‍ വീണ്ടും ആസ്വാദനത്തിന്റെ പവിഴമുത്തുകള്‍ ശേഖരിക്കാനുതകുന്ന മെഗാഷോയുടെ നേര്‍ക്കാഴ്ചയ്ക്കായി ഏവരേയും സംഘാടകര്‍ ഹൃദയപൂര്‍വം ക്ഷണിച്ചു.

ടിക്കറ്റ് റിസര്‍വേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: കോശി മാത്യു(പ്രസിഡന്റ്) + 49 176 78159856, ഡോ.അജാക്സ് മുഹമ്മദ്(സെക്രട്ടറി) + 49 172 2700153, അബി മാങ്കുളം(ട്രഷറാര്‍) + 49 157 54619539, ബോബി ജോസഫ് : + 49 157 70444002.

വു://ംംം.ശിറശലിീീംറ.രീാ/ല്ലി/്ശശീിെളൃമിസളൌൃ ഢലിൌല: ടഅഅഘആഅഡ ഠടഏഒമഹഹല എലരവലിവലശാ, ജളീൃലിേൃമലൈ 55, 60386 എൃമിസളൌൃ മാ ങമശി. ഋ.ാമശഹ: ്ശശീിെ2014@സലൃമഹമമൊമഷമാളൃമിസളൌൃ.രീാ ണലയശെലേ: ംംം.സലൃമഹമമൊമഷമാളൃമിസളൌൃ.രീാ