ജോര്‍ജ് വര്‍ഗീസിന്റെ ഇലക്ഷന്‍ പ്രചാരണം ഉദ്ഘാടനം ചെയ്തു
Tuesday, November 4, 2014 9:01 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റേറ്റ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ജോര്‍ജ് വര്‍ഗീസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം ഫെഡറല്‍ സോഷ്യല്‍ സര്‍വീസ് മന്ത്രി കെവിന്‍ ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. മുന്‍ വിക്ടോറിയന്‍ ലിബറല്‍ സ്റേറ്റ് പ്രസിഡന്റ് മൈക്കിള്‍ ക്രോഗര്‍ മുഖ്യപ്രഭാഷണം നടത്തി. സ്റേറ്റ് എംപിമാര്‍, മറ്റ് പ്രമുഖ പാര്‍ട്ടി നേതാക്കന്മാര്‍, വിവിധ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യക്കാര്‍ ഏറ്റവുമധികം കുടിയേറുന്ന സൌത്ത് മൊറാങ് എപ്പിംഗ് ഈസ്റ്, ഹോക്സ്റൌ പരേഡ് എന്നീ സ്ഥലങ്ങള്‍ മില്‍പാര്‍ക്ക് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടവയാണ്. എപ്പിംഗ് ഈസ്റിലും ഹോക്സ്റൌ പരേഡിലും ഓരോ പ്രൈമറി സ്കൂള്‍ അനുവദിച്ചതും സൌത്ത് മെറാഗില്‍ നിന്നും മേണ്ഡ/ഡൊറീന്‍ ഭാഗത്തേയ്ക്ക് റെയില്‍വേ ലൈന്‍ നീട്ടുവാന്‍ തീരുമാനിച്ചതും വര്‍ഗീസിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നതായി ലിബറല്‍ പാര്‍ട്ടി നേതാക്കന്മാര്‍ വിലയിരുത്തി.

റിപ്പോര്‍ട്ട്: തോമസ് പണിക്കര്‍