ഹൂസ്റണില്‍ ഫെയ്ത്ത് ഫെസ്റ് 2014 നവംബര്‍ 14, 15 തീയതികളില്‍
Tuesday, November 4, 2014 8:56 AM IST
ഹൂസ്റണ്‍: പ്രസിദ്ധ സുവിശേഷ പ്രസംഗകനും ഹാര്‍വെസ്റ് ടിവിയില്‍ പ്രയറിംഗ് മിനിസ്ട്രിയില്‍ കൂടി ദൈവ ജനത്തിന് സുപരിചിതനുമായ റവ. ഡോ. സാം ദാനിയേല്‍ ഹൂസ്റണില്‍ പ്രസംഗിക്കുന്നു.

നവംബര്‍ 14, 15 (വെളളി, ശനി) തീയതികളില്‍ സ്റാഫോര്‍ഡിലുളള ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ (ഇവൌൃരവ ീള ഏീറ, 235 അ്ലിൌല ഋ, ടമേളീൃേറ, ഠത 7747) നടത്തപ്പെടുന്ന ഫെയ്ത്ത് ഫെസ്റ് 2014 ല്‍ പ്രയിംഗ് കേരളാ ടിവി ഡയറക്ടറും പ്രമുഖ വേദചിന്തകനും യുവപ്രഭാഷകനുമായ അനുഗ്രഹീത സുവിശേഷ പ്രസംഗകന്‍ റവ. ഡോ. സാം ദാനിയേല്‍ തിരുവചന പ്രഘോഷണം നടത്തും.

വൈകുന്നേരം 6.30 മുതല്‍ യോഗങ്ങള്‍ ആരംഭിക്കും. തിരുവചനത്തിലെ ആഴമേറിയ സത്യങ്ങളെ പ്രഘോഷിക്കുന്നതോടൊപ്പം രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.

സഭാ വ്യത്യാസമെന്യേ ഏവരും ഫെയ്ത്ത് ഫെസ്റ് കടന്നു വന്ന് യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിജു : 832 423 8990, 713 815 8628, അലക്സ് : 281 250 4219, സജി : 832 868 5707

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി