മര്‍ക്കസ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഡോ. വി.പി. ഷംസീറിന്
Tuesday, November 4, 2014 8:56 AM IST
അബുദാബി: മര്‍ക്കസ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് അബുദാബിയിലെ പ്രമുഖമായ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ വി.പി ഷംസീറിന് സമ്മാനിച്ചു.

മാനവകുലത്തെ മാനിക്കുക എന്ന ആശയവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കര്‍ണാടക യാത്രയുടെ സമാപന സമ്മേളനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദ രാമയ്യ ആണ് അവാര്‍ഡ് സമ്മാനിച്ചത്.

നൂറു രോഗികള്‍ക്ക് സൌജന്യ ഹൃദ്രോഗ ശസ്ത്ര ക്രിയകള്‍ നടത്തുകയും മറ്റു

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കുകയും ചെയ്തത് പരിഗണിച്ചാണ് ഡോ. ഷംസീറിനു അവാര്‍ഡ് നല്‍കിയത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള