സാഹിത്യവേദിയില്‍ എം. മുകുന്ദന്റെ നോവല്‍ 'പ്രവാസം' -നിരൂപണവും ചര്‍ച്ചയും
Tuesday, November 4, 2014 5:52 AM IST
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത യോഗം നവംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ വെച്ച് ചേര്‍ന്നതാണെന്ന് കോര്‍ഡിനേറ്റര്‍ ജോണ്‍ സി ഇലയ്ക്കാട്ട് അറിയിച്ചു. ഷിക്കാഗോ സാഹിത്യവേദിയുടെ 184-മത് കൂട്ടായ്മയാണ് നവംബര്‍ മാസം നടക്കുന്നത്.

മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ എം. മുകുന്ദന്റെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിലൊന്നായ 'പ്രവാസ'മാണ് ഇത്തവണ സാഹിത്യവേദിയിലെ ചര്‍ച്ചാവിഷയം. ലാന പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടമാണ് എം. മുകുന്ദന്റെ പ്രവാസം നിരൂപണം ചെയ്ത് അവതിരിപ്പിക്കുന്നത്. തുടര്‍ന്ന് നോവല്‍ ചര്‍ച്ചയും ഉണ്ടായിരിക്കും.

183-മത് സാഹിത്യവേദി യോഗം ഒക്ടോബര്‍ മൂന്നാം തീയതി റവ.ഫാ. ഡാനിയേല്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആധുനിക ഒളിമ്പിക്സിന്റെ ചരിത്രം മുന്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന് ഡയറക്ടര്‍ പ്രൊഫ. ഇ.ജെ. ജേക്കബ് അവതരിപ്പിച്ചു. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട് സ്വാഗതവും പി.എസ്. നായര്‍ കൃതജ്ഞതയും നിര്‍വഹിച്ചു. ഡോ. ജോസഫ് തോമസും, ഡോ. ചിന്നമ്മ തോമസുമായിരുന്നു ഈ മാസത്തെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഇലക്കാട്ട് (773 282 4955), ഷാജന്‍ ആനിത്തോട്ടം (847 322 1181).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം