രാഗതാള മേളകള്‍ക്ക് പുതിയ ഭാവം സൃഷ്ടിച്ച് ആവേശമായി ഗ്രേസ് നൈറ്റ്
Monday, November 3, 2014 10:21 AM IST
ലണ്ടന്‍: നവംബര്‍ ഒന്ന് കേളപ്പിറവി ദിനത്തില്‍ സൌത്ത് വെസ്റ് ഇംഗ്ളണ്ടിലെ മലയാളി കൂട്ടായ്മക്ക് ഗ്രേസ് മെലോഡിയസ് നല്‍കിയ പിറന്നാള്‍ സമ്മാനം ഏറ്റവും മികച്ച ഒരു കലാവിരുന്നായിരുന്ന ഗ്രേസ് നൈറ്റ് 2014.

വൈകുന്നേരം ആറിന് തുടങ്ങിയ കലാസന്ധ്യക്ക് സുപ്രസിദ്ധ പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുകെയിലെ കലാ-സാംസ്കാരിക മണ്ഡലങ്ങളിലെ വിശിഷ്ട വക്തിത്വങ്ങള്‍ വിവിധ സംഘടനാ നേതാക്കള്‍ക്ക് ആശംസകളുമായി എത്തി.

അജിത്ത് പാലിയത്ത്, സജീഷ് ടോം, സാം തിരുവാതില്‍, സുധാകരന്‍ പാല, ശോഭന്‍ ബാബു, ഫാ. ഡാനിയേല്‍ കുളങ്ങര, ഡെന്നീസ് വറീത്, സജിത്ത് ജോസഫ്, നോബിള്‍ തെക്കേമുറി, സുജു ജോസഫ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ബിജു നാരായണന്‍ സദസിന്റെ അഭ്യര്‍ഥനപ്രകാരം വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മെസലേ അവതരിപ്പിച്ചു. തുടര്‍ന്ന് അഞ്ചുമണിക്കൂര്‍ നീണ്ട കലാവിരുന്ന് അരങ്ങേറിയത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കലാകാരന്മാര്‍ ഒരു വേദിയില്‍ ഒന്നിച്ചപ്പോള്‍ രാഗതാളമേള ലയങ്ങള്‍ക്ക് ഒരു പുതിയ ഭാഷ്യം രചിക്കപ്പെട്ടു. സംഘാടന മിഴിവുകൊണ്ടും കലാപരിപാടികളുടെ മേന്മകൊണ്ടും ഗ്രേസ് നൈറ്റ് ഒരു ഗ്രേറ്റ് നൈറ്റാകുകയായിരുന്നു.

ഗ്രേസ് മെലോഡിയസിന്റെ നെടുംതൂണുകളായ ഉണ്ണികൃഷ്ണനും നോബിള്‍ മാത്യുവിനും സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ നല്‍കിയാണ് ഈ വര്‍ഷത്തെ ഗ്രേസ് നൈറ്റിന് കൊടിയിറങ്ങിയത്.

ചാരിറ്റിക്ക് പുതിയ മാനം നല്‍കിയ അമ്മ എന്ന സംഘടനയുടെ കുടുംബിനികള്‍ ഗ്രേസ് നൈറ്റില്‍ 700 പൌണ്ടിന്റെ അച്ചാറുകള്‍ വിറ്റഴിച്ചു.

ഗ്രേസ് നൈറ്റില്‍ ഉണ്ണികൃഷ്ണനും നോബിള്‍ മാത്യുവിനും ഒപ്പം ട്രീസ ജിഷ്ണു, സാന്ദ്ര ജയ്സണ്‍, ലീന നോബിള്‍, ജിലു ഉണ്ണികൃഷ്ണന്‍ എന്നീ ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ ഗായികമാര്‍ക്കൊപ്പം ദീപ സന്തോഷ്, ബിനോയ് മാത്യു, ഷിബു മാത്യു, അനുപമ ആനന്ദ്, സൌമ്യ പ്രതീഷ, പീറ്റര്‍ മോറിസ് ജോസഫ്, ജോണ്‍സണ്‍ ജോണ്‍, അലീന സജീഷ എന്നിവര്‍ ചേര്‍ന്ന് ഗാനമാലിക തീര്‍ത്തു. ശാസ്ത്രീയവും സിനിമാറ്റിക്കും കേരളീയ നടനവും അടങ്ങിയ വിവിധ നൃത്തരൂപകള്‍ക്ക് ഋതിക ഷിബു, പ്രജിത പ്രമോദ്, മിന്നാ ജോസ്, ഡല്‍ഗാ ഡെന്നീസ്, സാന്ദ്ര, ഡെന്നീസ്, ലാലി ജോണ്‍, ഡല്‍റ്റി സിജോ, പ്രിന്‍സി രാഗേഷ്, സോന ജോസ്, ജോസലി ജോര്‍ജ്, മിലന്‍ ഷൈന്‍, ഉഷസ് സുകുമാരന്‍, അനുപമ ബേബി, ദീപ ബേബി, രൂപ ബേബി, കിരണ്‍ മണി ചിച്ചസ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സദസിനെ കോരിത്തരിപ്പിച്ച പ്രകടനങ്ങളുമായി പി.കെ സുരേഷ് നേതൃത്വം നല്‍കിയ സൌത്താംപ്ടണ്‍ കലാവേദിയുടെ കോമഡി സ്കിറ്റും ചിച്ചസ്റര്‍ മലയാളി കൂട്ടായ്മയുടെ സ്കിറ്റും അരങ്ങേറി.

കേരളീയ രുചിഭേദങ്ങളുടെ വിരുന്നൊരുക്കാന്‍ ഇന്ത്യന്‍ ഡിലെറ്റ് ബേസിംഗ് സ്റോക്കിലെ പാചക വിദഗ്ധര്‍ ഒരുക്കിയ തട്ടുകട ഏറെ ആകര്‍ഷണീയമായിരുന്നു. ലൈറ്റ് ആന്‍ഡ് സൌണ്ട് ബിനു നോര്‍ത്താംപ്ടണ്‍ നിര്‍വഹിച്ചു.

ഗ്രേസ് നൈറ്റ് വിജയമാക്കാന്‍ സഹായിച്ച ഏവരേയും ടീം ഗ്രേസ് നൈറ്റ് ചടങ്ങില്‍ ആദരിച്ചു.

ഗ്രേസ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച അനില്‍ എടവന, ഈസ്റ്ഹാം, ജിഷ്ണു ജ്യോതി, ജയ്സണ്‍ ടോം, ജയ്സണ്‍ മാത്യു, കൊച്ചുമോന്‍ ചാണ്ടി, ഈരയില്‍, സിബി മേപ്പുറത്ത്, റെജി കോശി ടോട്ടന്‍, അമ്മയുടെയും കലയുടെയും ഭാരവാഹികള്‍ എന്നിവരോട് ഗ്രേസ് മെലോഡിയസിന്റെ നന്ദി അറിയിക്കുന്നതായി ഉണ്ണികൃഷ്ണനും നോബിള്‍ മാത്യുവും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് എടത്വ