ദീപിക കുറുപ്പിന് അന്തര്‍ദേശീയ എക്കൊ - ഹീറോ അവാര്‍ഡ്
Monday, November 3, 2014 10:20 AM IST
സാന്‍ഫ്രാന്‍സിസ്കോ (കാലിഫോര്‍ണിയ): ന്യുഹാംഷെയറില്‍ നിന്നുളള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി 16 വയസുളള ദീപിക കുറുപ്പിന് 2014 ഇന്റര്‍ നാഷണല്‍ യംഗ് എക്കോ ഹീറോ അവാര്‍ഡിന് അര്‍ഹയായി.

കുടിവെളള പ്രശ്നം ആഗോള ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ ജനങ്ങളെ ഇതിനെകുറിച്ചു ബോധവത്കരിക്കുന്നതിനും ശുചീകരിച്ച കുടിവെളളം എങ്ങനെ ലഭ്യമാക്കാം എന്ന വിഷയത്തെക്കുറിച്ചും നടത്തിയ ഗവേഷണങ്ങള്‍ക്കുമാണ് ആക്ഷന്‍ ഓഫ് നേച്ചര്‍ ദീപിക കുറുപ്പിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ ഗവേഷണത്തിനൊടുവില്‍ അണു വിമുക്തമായ കുടിവെള്ളം ലഭ്യമാക്കുന്ന ഫ്യൂരിഫിക്കേഷന്‍ സിസ്റം കണ്ടു പിടിക്കുന്നതില്‍ ദീപിക വിജയിച്ചിരുന്നു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ 780 മില്യണ്‍ ലോക ജനസംഖ്യയാണ് ആവശ്യമായി കുടിവെളളം ലഭിക്കാതെ കഴിയുന്നതെന്ന് ചൂണ്ടി കാണിക്കുന്നു. യൂണിസെഫിന്റെ പഠന റിപ്പോര്‍ട്ടില്‍ മലിന ജലം കുടിക്കേണ്ടി വരുന്ന മൂവായിരത്തോളം കുട്ടികളാണ് ഓരോ ദിവസവും മരിക്കുന്നത്.

അമേരിക്കയില്‍ ഇന്ത്യന്‍ മേരിക്കന്‍ വിദ്യാര്‍ഥികള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയില്‍ ദീപിക കുറുപ്പിന് ലഭിച്ച അംഗീകാരവും ഇനി തങ്ക ലിപികളില്‍ കുറിക്കപ്പെടും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍