എക്യുമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: മെല്‍ബണ്‍ സീറോ മലബാര്‍ ചര്‍ച്ച് ടീം ജേതാക്കള്‍
Monday, November 3, 2014 10:19 AM IST
മെല്‍ബണ്‍: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് മെല്‍ബണിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്റര്‍ ചര്‍ച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സീറോ മലബാര്‍ ടീം കിരീടം നിലനിര്‍ത്തി.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സീറോ മലബാര്‍ ചര്‍ച്ച് ടീം എക്യുമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്നത്. അള്‍ട്ടോണ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് രണ്ടാം സ്ഥാനം നേടി. ഡേവീസ് അയ്നിക്കല്‍ ക്യാപ്റ്റനായുള്ള 21 അംഗ ടീമാണ് മെല്‍ബണ്‍ സീറോ മലബാര്‍ ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടു ത്തത്. അന്റണി ജോ ആയിരുന്നു ടീം മാനേജര്‍. മെല്‍ബണിലെ സീറോ മലബാര്‍ സഭാ വൈദികരായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ. ഏബ്രഹാം കുന്നത്തോലി എന്നിവര്‍ വിജയികളെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍