ടര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ടു മുങ്ങി 24 മരണം
Monday, November 3, 2014 10:18 AM IST
ബര്‍ലിന്‍: ടര്‍ക്കിയുടെ വടക്കു തീരത്തുണ്ടായ ബോട്ടപകടത്തില്‍ 24 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. നിരവധിയാളുകളെ കാണാതായതായും ടര്‍ക്കി അധികാരികള്‍ വെളിപ്പെടുത്തി. കരിങ്കടലിന്റെ ബോസ്ഫറസ് ഭാഗത്താണ് സംഭവം. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടയില്‍ ചേതനയറ്റ ശരീരങ്ങളും കടലില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നുണ്ട്. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും.

മരിച്ചവര്‍ ഏതു രാജ്യക്കാരാണന്ന് യാതൊരു വ്യക്തതയുമില്ലന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭമുണ്ടായ ഭാഗത്ത് കടല്‍ക്ഷോഭം ശക്തമായിരുന്നുവെന്ന് ടര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍