ഷെവലിയര്‍ വര്‍ഗീസ് തോമസ് കക്കാട്ടിന് അനുമോദിച്ചു
Monday, November 3, 2014 7:50 AM IST
ജനീവ: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായില്‍നിന്നും ഷെവലിയര്‍ സ്ഥാനം ലഭിച്ച വര്‍ഗീസ് തോമസ് (ബെന്നി) കക്കാട്ടിനെ സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് ഔഗേന്‍ ദേവാലയത്തില്‍ ദയറാധിപന്‍ ദീവന്നാസിയോസ് ഈസ ഗുര്‍ബാസ് മെത്രാപോലീത്ത അനുമോദിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിലേയും ഹോളണ്ടിലേയും വിശ്വാസികള്‍ ചേര്‍ന്ന് നടത്തിയ യോഗത്തില്‍ മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു. പരിശുദ്ധ സഭയ്ക്കുവേണ്ടി ഷെവലിയര്‍ തോമസ് സ്വിറ്റ്സര്‍ലന്‍ഡില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് തിരുമേനി പറഞ്ഞു.

ഹോളണ്ടില്‍ നിന്നെത്തിയ ഈലിയോ റമ്പാച്ചന് പ്രാര്‍ഥനാനിര്‍ഭരമായ അഭിനന്ദനങ്ങള്‍ നേര്‍ന്നു. സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ദൈവം നല്‍കിയ അവസരത്തെ ഓര്‍ത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്ന് ഷെവ. തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ലഹദോ റമ്പച്ചാന്‍ സ്വാഗതവും ഗബ്രിയേല്‍ റമ്പാച്ചന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സജി പടിക്കക്കുടി