ബോഡി സ്കാനറുകള്‍ ജര്‍മനിയിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക്
Saturday, November 1, 2014 9:59 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ കൂടുതല്‍ വിമാനത്താവളങ്ങളില്‍ ഫുള്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ബര്‍ലിന്‍, ഡ്യുസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട് അം മയിന്‍, ഹാംബുര്‍ഗ്, മ്യൂണിക്ക്, സ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളിലായി പതിനാല് സ്കാനറുകള്‍ മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഈ വര്‍ഷം പൂര്‍ത്തിയാകും മുമ്പുതന്നെ വിവിധ വിമാനത്താവളങ്ങളിലായി പതിനാലെണ്ണം കൂടി സ്ഥാപിക്കും. വരും വര്‍ഷങ്ങളിലായി ആകെ 75 എണ്ണം കൂടി സ്ഥാപിക്കും.

സ്ഫോടകവസ്തുക്കള്‍ തിരിച്ചറിയാന്‍ മെറ്റല്‍ ഡിറ്റക്ടറുകളെക്കാള്‍ ഉപയോഗപ്രദമാണ് ഫുള്‍ ബോഡി സ്കാനറുകള്‍ എന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. ദ്രാവക രൂപത്തിലും പൊടിയുടെ രൂപത്തിലുമുള്ള സ്ഫോടക വസ്തുക്കള്‍ വരെ ഇതുപയോഗിച്ച് പിടിക്കാന്‍ കഴിയും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍