ഓസ്ട്രിയയില്‍ ഖുറാന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചു
Saturday, November 1, 2014 8:54 AM IST
വിയന്ന: ഓസ്ട്രിയയിലെ വീനര്‍ നെയോസ്റാറ്റില്‍ ഖുറാന്‍ സൌജന്യമായി വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഖുറാന്‍ വിതരണം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന ഓസ്ട്രിയയിലെ ആദ്യത്തെ സിറ്റി ആണ് വീനര്‍ നൊയേസ്റാറ്റ്.

കഴിഞ്ഞയാഴ്ചയാണ് ഖുറാന്‍ സൌജന്യമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കൌണ്ടറിനടുത്തുകൂടിപ്പോയ ഓസ്ട്രിയാക്കാരനായ സീനിയര്‍ സിറ്റിസണ്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം സംഘാടകരുടെ ഭാഗത്തു നിന്നും ഉണ്ടായ പശ്ചാത്തലത്തില്‍ ആണ് ഓസ്ട്രിയാക്കാരന്‍ പരാതി നല്‍കിയത്.

അദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വീനര്‍ നോയേസ്റാറ്റ് മേയര്‍ ബര്‍ണാര്‍ഡ് മുള്ളര്‍ പൌരന്മാരുടെ സ്വര്യൈ ജീവിതത്തെ ഹനിക്കുന്ന ഒരുപ്രസ്ഥാനവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍