എഡ്മണ്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ആചരിച്ചു
Saturday, November 1, 2014 6:07 AM IST
എഡ്മണ്ടന്‍, കാനഡ: അമ്മയുടെ പള്ളിയായി അറിയപ്പെടുന്ന എഡ്മണ്ടന്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധനായ ചാത്തുരുത്തില്‍ മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനിയുടെ) 112-മത് ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 25 (ശനിയാഴ്ച) രാവിലെ 8.45-ന് പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഈ ഇടവകയില്‍ പ്രഥമ ശ്ളൈഹീക സന്ദര്‍ശനം നടത്തുന്ന യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തായ്ക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് സ്വീകരണം നല്‍കി. രാവിലെ 8:30 ന് ദേവാലയ കവാടത്തിലെത്തിയ അഭിവന്ദ്യ തിരുമേനിയേയും മറ്റ് വൈദീകരേയും ഇടവക വികാരി ബഹു. ബൈജു വര്‍ഗീസ് കോറുകാട്ടില്‍ അച്ചന്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് മംഗള ഗാനത്തിന്റെ അകമ്പടികളോടെ അഭിവന്ദ്യ തിരുമേനി ദേവാലയത്തിലേക്ക് എഴുന്നെള്ളി. പ്രഭാതനമസ്കാരത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രാധാന കാര്‍മികത്വത്തിലും, ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ് എടത്തറ കോര്‍ എപ്പിസ്കോപ്പയുടെയും, ബഹു. ചാക്കോ ജോര്‍ജ്ജ് അച്ചന്റെയും, ഇടവക വികാരി ബഹു. ബൈജു വര്‍ഗീസ് കോറുകാട്ടില്‍ അച്ചന്റെയും സഹ കാര്‍മികത്വത്തിലും വി.കുര്‍ബാനയും മദ്ധൃസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.

കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ തിരുമേനി നടത്തിയ പ്രസംഗത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ജീവിതം മാതൃകയാക്കാനും, മദ്ധൃസ്ഥ പ്രാര്‍ത്ഥനയുടെ യഥാര്‍ത്ത മൂല്യത്തെയും വിശദീകരിച്ചു. സുറിയാനി സഭാ മക്കള്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ ക്രൈസ്തവ സാക്ഷ്യത്തോടെ ജീവിക്കുവാനും പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അഭിവന്ദ്യ പിതാവ് ഉദ്ബോധിപ്പിച്ചു. ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാരിറ്റി ഫണ്ട് സമാഹരണ പരിപാടിയായ 'മ്യൂസിക് നൈറ്റ്' 2014' ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. വി.കുര്‍ബാനനന്തരം പാരീഷ് ഹാളില്‍വെച്ചു സ്നേഹവിരുന്നു നടത്തപ്പെട്ടു. സ്വീകരണപരിപാടികള്‍ക്ക് ട്രസ്റി ജോര്‍ജ്ജ് ജേക്കബ്, സെക്രട്ടറി ലൈജു ജോണ്‍ പുതുശേരില്‍ നേതൃത്വം നല്‍കി.

ണലയശെലേ: വു://ംംം.ാമ്യൃലെറാീിീി.രമ
ജവീീ: വു://ംംം.ളമരലയീീസ.രീാ/ാലറശമ/ലെ/?ലെ=മ.646849372100635.1073741834.329743690477873
ഢശറലീ: വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ഷഝഴഎലഒ3ക30ീ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം