ചെമ്പഴന്തി കുടുംബയൂണിറ്റ് നാലാമത് കുടുംബസംഗമം നടത്തി
Friday, October 31, 2014 8:11 AM IST
ഡെവന്‍ (ലണ്ടന്‍): യുകെ എസ്എന്‍ഡിപി 6170-ാം നമ്പര്‍ ശാഖാ യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നാലാമത് കുടുംബ സംഗമം ബാണ്‍സ്റാപ്പിളില്‍ നടന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന കുടുംബ സംഗമത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. പുതിയ കുടുംബാംഗങ്ങള്‍ വന്നു ചേര്‍ന്നത് കുടുംബ സംഗമത്തിന് ആവേശമായി.ഭക്തിനിര്‍ഭരമായ കുടുംബ പ്രാര്‍ഥനയ്ക്കുശേഷം കുടുംബ യോഗം നടന്നു.

യോഗത്തില്‍ പി.ജി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ എം.കെ ബിജുമോന്‍ സ്വാഗതവും കണ്‍വീനര്‍ ലൈജു രാഘവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

അടുത്ത കുടുംബ സംഗമം നവംബര്‍ 30ന് എക്സ്ററില്‍ നടത്തുവാന്‍ തീരുമാനിച്ചു. രാജ്മോഹന്‍ കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്