ഡബ്ള്യുഎംസി 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5': രജിസ്ട്രേഷന്‍ ഒരാഴ്ച കൂടി മാത്രം
Friday, October 31, 2014 8:10 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ രജിസ്ട്രേഷനുള്ള അവസരം ഇനി ഒരാഴ്ച കൂടി മാത്രം.

നവംബര്‍ 22, 23, ഡിസംബര്‍ ആറ് തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ഭടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ’ വേദിയില്‍ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്ട്രേഷന്‍ നവംബര്‍ ഏഴ് (വെള്ളി) വരെ നടത്താവുന്നതാണ്. കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ള്യുഎംസി വെബ്സൈറ്റായ ംംം.ംാരശൃലഹമിറ.രീാ ലഭ്യമാണ്.

മത്സര വിജയികള്‍ക്ക് ട്രോഫി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിസംബര്‍ 28ന്(ഞായര്‍) ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ ഡബ്ള്യുഎംസി യുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികളില്‍ വച്ച് സമ്മാനിക്കും. കൂടാതെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ പ്രസ്തുത ദിവസം അവതരിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ കോഓര്‍ഡിനേറ്റര്‍ 0872365378.

വിശദ വിവരങ്ങള്‍ക്ക് : സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി) 0877739792,

ബിലിന്‍ തോമസ് (അസോസിയേറ്റ് സെക്രട്ടറി) 0876552055, സെറിന്‍ ഫിലിപ്പ് (എക്സിക്യൂട്ടീവ് കമ്മിറ്റി) 0879646100.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍