മാപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി
Friday, October 31, 2014 8:09 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) 2014 ഒക്ടോബര്‍ 11-ന് (ശനി) മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി നടത്തി. രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടത്തിയ ക്യാമ്പില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. മാപ്പ് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഡോ. ആനന്ദ് ഹരിദാസ് എംഡി, എഫ്ആര്‍സിസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാബു സ്കറിയ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

പെന്‍സില്‍വേനിയയിലെ പ്രശസ്ത ഡോക്ടര്‍മാരായ ഡോ. രാധിക പതലപതി എംഡി, ഡോ. അരവിന്ദ് കവാലേ എംഡി, ഡോ. ആനന്ദ് ഹരിദാസ് എംഡി, എഫ്ആര്‍സിസി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

നസ്രേത്ത് ആശുപത്രിയില്‍ നിന്നും എത്തിയ നഴ്സുമാര്‍ ബ്ളഡ് പ്രഷര്‍ സ്ക്രീനിംഗ് എന്നിവ അലക്സ് ജോണ്‍ (റെസ്പിരേറ്ററി തെറാപ്പിസ്റ്) നടത്തി. ഡോ. അരവിന്ദ് കവാലേ ഡയബെറ്റിക്സിനെ കുറിച്ചും ഡോ. രാധിക കിഡ്നി രോഗങ്ങളെക്കുറിച്ചും ഡോ. ഹരിദാസ് ഹാര്‍ട്ട് ഡിസീസിനെക്കുറിച്ചും സ്ളീപ് അപീനിയെക്കുറിച്ചും ക്ളാസുകള്‍ നടത്തി. നിരവധി ആളുകള്‍ക്ക് ഡോ. ഹരിദാസ് എക്കോ കാര്‍ഡിയോഗ്രാം ടെസ്റ് ചെയ്തു.

മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളോടും പങ്കെടുത്ത എല്ലാവര്‍ക്കും മാപ്പിന്റെ പേരില്‍ പ്രസിഡന്റ് സാബു സ്കറിയ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം