വിദേശികള്‍ക്ക് റോഡ് ടോള്‍: ജര്‍മന്‍ ഭരണ മുന്നണി അംഗീകരിച്ചു
Friday, October 31, 2014 8:08 AM IST
ബര്‍ലിന്‍: വിദേശ രാജ്യങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ ജര്‍മന്‍ റോഡുകളിലിറക്കുമ്പോള്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് ഭരണ മുന്നണിയുടെ അംഗീകാരം. പ്രതിവര്‍ഷം അഞ്ഞൂറ് മില്യന്‍ യൂറോ ഇതിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് ഗതാഗത മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് കണക്കാക്കുന്നത്.

ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ് യൂണിയന്റെ പ്രതിനിധിയാണ് ഡോബ്രിന്റ്. സഹോദര പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനെയും ജര്‍മനിയുടെ അതിര്‍ത്തി സ്റേറ്റുകളെയും ഇതു സമ്മതിക്കാന്‍ ഡോബ്രിന്റ് ഏറെ ബുദ്ധിമുട്ടി. രാജ്യത്തെ അന്താരാഷ്ട്ര വ്യാപാരത്തെ നികുതിയെ ബാധിക്കും എന്നതായിരുന്നു പ്രധാന ആശങ്ക. അങ്ങനെ സംഭവിക്കില്ലെന്ന് ബോധ്യപ്പെടുത്തിയാണ് ഡോബ്രിന്റ് തന്റെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

റോഡ് ഗതാഗത സ്വാതന്ത്യ്രം അനുവദിക്കുന്നതുവഴി അയല്‍ രാജ്യങ്ങളില്‍നിന്ന് വലിയ വരുമാനം ഇപ്പോള്‍ നോര്‍ത്ത് റൈന്‍ വെസ്റ്ഫാലിയ, റൈന്‍ലാന്‍ഡ് പലാറ്റിനേറ്റ് തുടങ്ങിയ സ്റേറ്റുകള്‍ക്കു ലഭിക്കുന്നു. ഈ സ്റേറ്റുകളാണ് റോഡ് ടോള്‍ ഏര്‍പ്പെടുത്തുന്നതിനോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍