ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ ഒന്നിനും രണ്ടിനും
Friday, October 31, 2014 8:08 AM IST
കൊളോണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ പുണ്യശ്ളോകനായ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍ നവംബര്‍ ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ രണ്ടു സ്ഥലങ്ങളില്‍ ആഘോഷിക്കുന്നു.

നവംബര്‍ ഒന്നിന് (ശനി) രാവിലെ 10 ന് ഹൈഡല്‍ബെര്‍ഗ് സൌത്തിലുള്ള മാര്‍ക്കൂസ് ഹൌസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തിലാണ് (റൈന്‍ റോഡ് 20) ഓര്‍മപ്പെരുന്നാള്‍ ആഘോഷം.

പ്രഭാത പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും. ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും റവ. ഫാ. ഫിലിക്സ് യോഹന്നാന്‍ കാര്‍മികത്വം വഹിക്കും.

ഈ ആത്മീയ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക പ്രതിനിധികളായ ശോശാമ്മ വര്‍ഗീസ്, കോശി കുരുവിള, തോമസ് വര്‍ഗീസ് എന്നിവര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

കൊളോണ്‍- ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍ രണ്ടിനാണ് (ഞായര്‍) ഓര്‍മപ്പെരുന്നാള്‍ ആഘോഷം.

രാവിലെ 10 ന് പ്രഭാത പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടുകൂടി പരിപാടികള്‍ സമാപിക്കും. ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും ഫാ. ഫിലിക്സ് യോഹന്നാന്‍ കാര്‍മികത്വം വഹിക്കും.

ഈ ആത്മീയ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി ഫാ. ലൈജു മാത്യു, ജോണ്‍ കൊച്ചുകണ്ടത്തില്‍, തോമസ് പഴമണ്ണില്‍, കെ.വി. തോമസ്, ജേക്കബ് ദാനിയേല്‍, ജിത്തു കുര്യന്‍ എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍